ഇറിഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


77 ഓസ്മിയംഇറീഡിയംപ്ലാറ്റിനം
Rh

Ir

Mt
Ir-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഇറീഡിയം, Ir, 77
കുടുംബം സംക്രമണ മൂലകങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 6, d
Appearance silvery white
Iridium foil.jpg
സാധാരണ ആറ്റോമിക ഭാരം 192.217(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d7 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 15, 2
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 22.42  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
19  g·cm−3
ദ്രവണാങ്കം 2739 K
(2466 °C, 4471 °F)
ക്വഥനാങ്കം 4701 K
(4428 °C, 8002 °F)
ദ്രവീകരണ ലീനതാപം 41.12  kJ·mol−1
ബാഷ്പീകരണ ലീനതാപം 563  kJ·mol−1
Heat capacity (25 °C) 25.10  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2713 2957 3252 3614 4069 4659
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 2, 3, 4, 6
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.20 (Pauling scale)
Ionization energies 1st: 880 kJ/mol
2nd: 1600 kJ/mol
Atomic radius 135pm
Atomic radius (calc.) 180  pm
Covalent radius 137  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 47.1 n Ω·m
താപ ചാലകത (300 K) 147  W·m−1·K−1
Thermal expansion (25 °C) 6.4  µm·m−1·K−1
Speed of sound (thin rod) (20 °C) 4825 m/s
Young's modulus 528  GPa
Shear modulus 210  GPa
Bulk modulus 320  GPa
Poisson ratio 0.26
Mohs hardness 6.5
Vickers hardness 1760  MPa
Brinell hardness 1670  MPa
CAS registry number 7439-88-5
Selected isotopes
Main article: Isotopes of ഇറിഡിയം
iso NA half-life DM DE (MeV) DP
189Ir syn 13.2 d ε 0.532 189Os
190Ir syn 11.8 d ε 2.000 190Os
191Ir 37.3% 191Ir is stable with 114 neutrons
192Ir syn 73.83 d β 1.460 192Pt
ε 1.046 192Os
192mIr syn 241 y IT 0.155 192Ir
193Ir 62.7% 193Ir is stable with 116 neutrons
194Ir syn 19.3 h β< 2.247 194Pt
195Ir syn 2.5 h β< 1.120 195Pt
അവലംബങ്ങൾ

അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം. ഉയർന്ന താപനിലകൾ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാൻ ഇറിഡിയം ഉപയോഗിക്കുന്നു.

ചരിത്രം[തിരുത്തുക]

ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്സൺ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് കാൾ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കനുള്ള ശസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കുടന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.

പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല .ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇവ സാധാരണയായി നിലകൊള്ളുന്നത്.

1803ൽ സ്മിത്ത്‌സൺ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ഈ ലോഹം ആദ്യമായി വേർതിരിച്ചെടുത്തത്. ഓസ്മിയവുമായി ചേർന്നുള്ള ഇറിഡിയോസ്മിയം എന്ന രൂപത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. നിക്കലിന്റെയും ചെമ്പിന്റെയും അയിരിനൊപ്പവും ഇവ അപൂർവമായി കാണപ്പെടാറുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. പ്രകൃതിയിൽനിന്ന് ഏറ്റവും വിരളമായി ലഭിക്കുന്ന ലോഹവുമാണിത്. ലോകത്താകമാനം പ്രതിവർഷം മൂന്ന് ടൺ ഇറിഡിയം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സ്വർണ വിലയുടെ 75 ശതമാനം മുതൽ 80ശതമാനം വരെ ഇതിന് വില വരും. സർജിക്കൽ പിൻ, പേനയുടെ നിബ്ബ് എന്നിവമുതൽ വാഹനങ്ങളിലെ സ്​പാർക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റൽ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെർമോ ഇലക്ട്രിക് ജനറേറ്റർ തുടങ്ങിയവയിൽവരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേർത്ത് ആഭരണമായും എക്‌സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇറിഡിയം 191, 193 എന്നീ ഐസോടോപ്പുകളാണ് പ്രകൃതിയിൽനിന്ന് കൂടുതലും ലഭിക്കുന്നത്. ഇറിഡിയത്തിന്റെ 192 ഐസോട്ടോപ്പിന് അണു വികിരണമുണ്ട്. ഇത് കാൻസർ ചികിത്സയ്ക്കായുള്ള ഗാമാ റേഡിയേഷനായും ഉപയോഗിക്കാറുണ്ട്. മെക്സിക്കോയിലെ ചിക്സുലുബ് വിള്ളലിൽ ശാസ്ത്രത്രജ്ഞർ ഇറിഡിയത്തിന്റെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇറിഡിയം അപൂർവ്വമായാണ് കാണപ്പെടുന്നത്. ആറരക്കോടി വർഷം മുമ്പ് പത്തു കിലോമീറ്റർ വ്യാസമുള്ള ക്ഷുദ്രഗ്രഹം പതിച്ചാണ് ഈ മേഖലയിൽ വിള്ളലുണ്ടായത്.[1]

അന്താരാഷ്ട്ര വിപണിയിൽ 2011 ഒക്ടോബർ 19ലെ വിലനിലവാരം പരിശോധിക്കുമ്പോൾ ഒരു ഔൺസ്(35ഗ്രാം) ഇറിഡിയത്തിന് 1085 അമേരിക്കൻ ഡോളറാണ്(ഏകദേശം 50,080 രൂപ) വില.

സ്വഭാവ സവിശേഷതകൾ[തിരുത്തുക]

  • ഓസ്മിയം കഴിഞ്ഞാൽ ഏറ്റവും സാന്ദ്രതയേറിയ മൂലകമാണിത്.
  • ഇറീഡിയത്തിന്റെ തേയ്മാനം വളരെ കുറവാണ്.
  • എത്ര ഉയർന്ന ചൂടിലും പ്രവർത്തനക്ഷമതയോടെ നിലകൊള്ളും.
  • ടൈറ്റാനിയം, ക്രോമിയം, എന്നിവ ഇറീഡിയവുമായി ചേർത്താൽ, അമ്ലപ്രതിരോധശക്തി വർദ്ധിക്കും.
  • അക്വാറീജിയയിൽ പോലും അലിയുകയില്ല. * അർബുദ ചികിത്സയിൽ റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെക്കാൾ ലേസർ സാങ്കേതിക വിദ്യ പ്രാമുഖ്യം നേടുകയാണ് അർബുധ കോശങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് നശിപ്പിക്കുവാൻ ലേസർ രശ്മിക്ക് കഴിയുമെന്നതാണ് കാരണം. ഇറിഡിയത്തെ അർബുദ കോശ അന്തകനായി മാറ്റുമെന്ന് ബ്രിട്ടനിലെ വാർവിക് ,ചൈനയിലെ സൺ യാറ്റ് സെൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ലേസർ ഉപയോഗിച്ച് ഇറിഡിയത്തിന്റെയും ജൈവ തൻ മാത്രകളുടെയും മിശ്രിതം പരീക്ഷണശാലയിൽ വളർത്തിയ ശ്വാസകോശാർബുദകോശത്തിലേക്ക് ഗവേഷകർ കടത്തിവിട്ടു.ഇതേത്തുടർന്ന് അർബുദകോശത്തിലെ ഓക്സിജൻ അതിന്റെ വിഷമുള്ള രൂപമായ സിങ്ക്ലറ്റ് ഓക്സിജനായി പരിവർത്തനം ചെയ്യപ്പെട്ടു. ജ് അർബുദ കോശങ്ങളെ കൊന്നൊടുക്കിയതായി ആങ്കെവാൻഡി കെമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെട്ടു.[2]

ഉപയോഗങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
Iridium എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • ദിനോസറുകളുടെ അന്തകനായ ക്ഷുദ്രഗ്രഹം, മാതൃഭൂമി ദിനപത്രം.2017-നവുംബർ- 6 പേജ് 10
  • ദിനോസറുകളുടെ അന്തകനായ ക്ഷുദ്രഗ്രഹം, മാതൃഭൂമി ദിനപത്രം6-11-2017 പേജ് 10
"https://ml.wikipedia.org/w/index.php?title=ഇറിഡിയം&oldid=2618897" എന്ന താളിൽനിന്നു ശേഖരിച്ചത്