Jump to content

ഓസ്മിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
76 rheniumosmiumiridium
Ru

Os

Hs
വിവരണം
പേര്, പ്രതീകം, അണുസംഖ്യ osmium, Os, 76
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 8, 6, d
Appearance silvery, blue cast
സാധാരണ ആറ്റോമിക ഭാരം 190.23(3) g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d6 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 14, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 22.61 g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
20 g·cm−3
ദ്രവണാങ്കം 3306 K
(3033 °C, 5491 °F)
ക്വഥനാങ്കം 5285 K
(5012 °C, 9054 °F)
ദ്രവീകരണ ലീനതാപം 57.85 kJ·mol−1
ബാഷ്പീകരണ ലീനതാപം 738 kJ·mol−1
Heat capacity (25 °C) 24.7 J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 3160 3423 3751 4148 4638 5256
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 8, 7, 6, 5, 4, 3, 2, 1, −1, −2
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.2 (Pauling scale)
Ionization energies 1st: 840 kJ/mol
2nd: 1600 kJ/mol
Atomic radius 130pm
Atomic radius (calc.) 185 pm
Covalent radius 128 pm
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം (0 °C) 81.2 nΩ·m
താപ ചാലകത (300 K) 87.6 W·m−1·K−1
Thermal expansion (25 °C) 5.1 µm·m−1·K−1
Speed of sound (thin rod) (20 °C) 4940 m/s
Shear modulus 222 GPa
Poisson ratio 0.25
Bulk modulus 462 GPa
Mohs hardness 7.0
Brinell hardness 3920 MPa
CAS registry number 7440-04-2
Selected isotopes
Main article: Isotopes of ഓസ്മിയം
iso NA half-life DM DE (MeV) DP
184Os 0.02% >5.6×1013 y
(not observed)
εε 1.452 184W
185Os syn 93.6 d ε 1.013 185Re
186Os 1.59% 2.0×1015 y α 2.822 182W
187Os 1.96% stable
188Os 13.24% stable
189Os 16.15% stable
190Os 26.26% stable
191Os syn 15.4 d β- 0.314 191Ir
192Os 40.78% >9.8×1012 y
(not observed)
ββ 0.414 192Pt
193Os syn 30.11 d β- 1.141 193Ir
194Os syn 6 y β- 0.097 194Ir
അവലംബങ്ങൾ

അണുസംഖ്യ 76 ആയ മൂലകമാണ് ഓസ്മിയം. Os ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. കടുപ്പമേറിയതും മർദ്ദം പ്രയോഗിച്ചാൽ പൊട്ടലുണ്ടാകുന്നതുമായ ഒരു ലോഹമാണിത്. നീലകലർന്ന ചാരനിറമോ നീലകലർന്ന കറുപ്പ് നിറമോ ഉള്ള ഈ ലോഹം പ്ലാറ്റിനം കുടുംബത്തിൽ ഉൾപ്പെട്ട ഒരു സംക്രമണ ലോഹമാണ്. പ്രകൃത്യാ ഉള്ള മൂലകങ്ങളിൽ ഏറ്റവും സാന്ദ്രതയുള്ളതാണ് ഓസ്മിയം. ഓസ്മിയത്തെ പ്ലാറ്റിനം, ഇറിഡിയം എന്നിവയോടും മറ്റ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളോടും ചേർത്ത് ലോഹസങ്കരങ്ങൾ നിർമ്മിക്കുന്നു. പ്ലാറ്റിനം അയിരിൽ സങ്കരമായാണ് ഓസ്മിയം പ്രകൃതിയിൽ കാണപ്പെടുന്നത്. ഓസ്മിയം ലോഹസങ്കരങ്ങൾ ഫൗണ്ടൻ പേന, വൈദ്യുത കണക്ടർ ഉയർന്ന ഈടും കാഠിന്യവും ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

ലോഹരൂപത്തിലുള്ള ഓസ്മിയം സാന്ദ്രതയേറിയതും നീലകലർന്ന വെള്ള നിറമുള്ളതും മർദ്ദം പ്രയോഗിച്ചാൽ പൊട്ടുന്നതും ഉയർന്ന താപനിലയിൽ പോലും തിളക്കമുള്ളതുമാണ്. വളരെ ഉയർന്ന സാന്ദ്രതയാണിതിന്. ഒരു ഫുട്ബോളിന്റെ വലിപ്പമുള്ള ഓസ്മിയത്തിന്റെ കഷ്ണം ഒരു മനുഷ്യന് ഉയർത്താവുന്നതിലും ഭാരമുള്ളതാണ്. ഈ ലോഹത്തിന്റെ നിർമ്മാണം വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാൽ പൊടി രൂപത്തിലുള്ള ഓസ്മിയത്തിന്റെ നിർമ്മാണം എളുപ്പമാണ്. എന്നാൽ പൊടിച്ച ഓസ്മിയം വായുവുമായി സമ്പർക്കത്തിൽ വന്നാൽ ഓസ്മിയം ടെട്രോക്സൈഡ് (OsO4) ഉണ്ടാകുന്നു.

"https://ml.wikipedia.org/w/index.php?title=ഓസ്മിയം&oldid=2939835" എന്ന താളിൽനിന്ന് ശേഖരിച്ചത്