പ്ലാറ്റിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
78 ഇറിഡിയംപ്ലാറ്റിനംസ്വർണം
Pd

Pt

Ds
വിവരണം
പേര്, പ്രതീകം, അണുസംഖ്യ പ്ലാറ്റിനം, Pt, 78
കുടുംബം സംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 10, 6, d
Appearance ചാരനിറം കലർന്ന വെള്ളനിറം
സാധാരണ ആറ്റോമിക ഭാരം 195.084(9)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d9 6s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 17, 1
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 21.45  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
19.77  g·cm−3
ദ്രവണാങ്കം 2041.4 K
(1768.3 °C, 3214.9 °F)
ക്വഥനാങ്കം 4098 K
(3825 °C, 6917 °F)
ദ്രവീകരണ ലീനതാപം 22.17  kJ·mol−1
ബാഷ്പീകരണ ലീനതാപം 469  kJ·mol−1
Heat capacity (25 °C) 25.86  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2330 (2550) 2815 3143 3556 4094
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 1, 2, 3, 4, 5, 6
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.28 (Pauling scale)
Ionization energies 1st: 870 kJ/mol
2nd: 1791 kJ/mol
Atomic radius 135pm
Atomic radius (calc.) 177  pm
Covalent radius 128  pm
Van der Waals radius 175 pm
Miscellaneous
Magnetic ordering paramagnetic
വൈദ്യുത പ്രതിരോധം (20 °C) 105 n Ω·m
താപ ചാലകത (300 K) 71.6  W·m−1·K−1
Thermal expansion (25 °C) 8.8  µm·m−1·K−1
Speed of sound (thin rod) (r.t.) 2800  m·s−1
Young's modulus 168  GPa
Shear modulus 61  GPa
Bulk modulus 230  GPa
Poisson ratio 0.38
Mohs hardness 4–4.5
Vickers hardness 549  MPa
Brinell hardness 392  MPa
CAS registry number 7440-06-4
Selected isotopes
Main article: Isotopes of പ്ലാറ്റിനം
iso NA half-life DM DE (MeV) DP
190Pt 0.014% 6.5×1011 y α 3.18 186Os
191Pt syn 2.76 d ε ? 191Ir
192Pt 0.782% stable
190Pt syn 50 y ε ? 193Ir
181mPt syn 4.33 d IT 0.1355e 193Pt
194Pt 32.967% stable
195Pt 33.832% stable
195mPt syn 4.02 d IT 0.1297e 195Pt
196Pt 25.242% stable
197Pt syn 19.8913 h β- 0.719 197Au
197mPt syn 1.59 h IT 0.3465 197Pt
198Pt 7.163% stable
അവലംബങ്ങൾ

അണുസംഖ്യ 78 ആയ മൂലകമാണ് പ്ലാറ്റിനം. Pt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആവർത്തനപ്പട്ടികയിലെ പത്താം ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുന്നത്. പ്ലാറ്റിനം ഭാരമേറിയതും അടിച്ച് പരത്താവുന്നതും ഡക്ടൈലും അമൂല്യവുമായ ഒരു സംക്രമണ മൂലകമാണ്. ചാരനിറം കലർന്ന വെള്ളനിറമാണ് പ്ലാറ്റിനത്തിന്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഒരു മൂലകമാണിത്. ചില നിക്കൽ, കോപ്പർ അയിരുകളിൽ പ്ലാറ്റിനം കാണപ്പെടുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ[തിരുത്തുക]

ശുദ്ധരൂപത്തിൽ പ്ലാറ്റിനം ചാരനിറം കലർന്ന വെള്ള നിറമുള്ളതും താരതമ്യേന മൃദുവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. പ്ലാറ്റിനം കുടുംബത്തിലെ ആറ് മൂലകങ്ങളുടെ ഉൽപ്രേരക ഗുണങ്ങൾ വളരെ മികച്ചതാണ്.

പ്ലാറ്റിനം സ്വർണത്തേക്കാൾ അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വർണത്തിന്റേതിനേക്കാൾ kuravayirikkum. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലൂയിസ് പതിനഞ്ചാമൻ രാജാവ് പ്ലാറ്റിനത്തിന്റെ അപൂർവതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാർക്ക് ചേർന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു.

പ്ലാറ്റിനത്തിന് രാസ ആക്രമണങ്ങൾക്കെതിരെ ഉയർന്ന പ്രതിരോധമുണ്ട്. മികച്ച ഉന്നത താപനില സ്വഭാവങ്ങളും സ്ഥിരമായ വൈദ്യുത സ്വഭാവങ്ങളും ഇതിനുണ്ട്. പ്ലാറ്റിനം വായുവിൽ ഒരു താപനിലയിലും ഓക്സീകരിക്കപ്പെടുന്നില്ല. എന്നാൽ സയനൈഡുകൾ, ഹാലൊജനുകൾ, സൾഫർ, കാസ്റ്റിക്ക് ആൽക്കലികൾ എന്നിവയുമായി പ്രവർത്തിക്കുന്നു. പ്ലാറ്റിനം ഹൈഡ്രോക്ലോറിക് ആസിഡിലും നൈട്രിക് ആസിഡിലും അലേയമാണ്. എന്നാൽ ഇവ രണ്ടിന്റെയും മിശ്രിതമായ രാജദ്രാവകത്തിൽ ലോഹം ലയിക്കുന്നു.

+2, +4 എന്നിവയാണ് പ്ലാറ്റിനത്തിന്റെ സാധാരണ ഓക്സീകരണാവസ്ഥകൾ. +1, +3, +5, +6 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായും കാണപ്പെടുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

  • ഇന്ധന സെല്ലുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നു. ആവശ്യമായ പ്ലാറ്റിനത്തിന്റെ അളവ് കുറക്കുന്നത്(അതുവഴി ചെലവും) ഇന്ധന സെൽ ഗവേഷണങ്ങളിലെ ഒരു പ്രധാന വിഷയമാണ്.
  • പ്ലാറ്റിനം പ്രതിരോധ തെർമോമീറ്ററുകൾ
  • വൈദ്യുത വിശ്ലേഷണത്തിൽ ഇലക്ട്രോഡായി ഉപയോഗിക്കുന്നു.
  • പല തരത്തിലുള്ള ആഭരണങ്ങളിൽ ഉപയോഗിക്കുന്നു.
  • പല അന്താരഷ്ട്ര വാച്ച് കമ്പനികളും പ്ലാറ്റിനം കൊണ്ടുള്ള വാച്ചുകൾ പരിമിതമായ എണ്ണത്തിൽ പുറത്തിറക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

ആൽക്കെമിയിൽ പ്ലാറ്റിനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രതീകം.

പ്രകൃത്യാ ഉണ്ടാവുന്ന പ്ലാറ്റിനത്തെക്കുറിച്ചും പ്ലാറ്റിനത്തിന്റെ അളവ് കൂടിയ സങ്കരങ്ങളേക്കുറിച്ചും വളരെകാലമായി മനുഷ്യർക്ക് അറിവുണ്ട്. കൊളംബസിന് മുമ്പുള്ള കാലഘട്ടത്തിലെ അമേരിക്കയിലെ ആദിമനിവാസികൾ ഈ ലോഹം ഉപയോഗിച്ചിരുന്നു. 1741 ചാൾസ് വുഡ് ആണ് പ്ലാറ്റിനം ആദ്യമായി വേർതിരിച്ചെടുത്തത്.

സാന്നിദ്ധ്യം[തിരുത്തുക]

പ്ലാറ്റിനം അത്യപൂർവമായ ഒരു ലോഹമാണ്. ഭൂമിയുടെ പുറം‌പാളിയിൽ വെറും 0.003 ppb അളവിൽ മാത്രമേ പ്ലാറ്റിനം കാണപ്പെടുന്നുള്ളൂ. ഇത് സ്വർണത്തേക്കാൾ മുപ്പത് ഇരട്ടി വരുമെങ്കിലും, വേർതിരിച്ചെടുക്കാൻ സ്വർണ്ണത്തേക്കാൾ വളരെയധികം പ്രയാസമുള്ളതാണ് പ്ലാറ്റിനം.

പ്ലാറ്റിനം അയിര്
2005ലെ പ്ലാറ്റിനം ഉൽപാദനം

2005ലെ ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റിനം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്കയാണ്. ആകെ ഉൽപാദനത്തിന്റെ എൺപതു ശതമാനം(80%) ഇവിടെയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ റഷ്യ, കാനഡ എന്നീ രാജ്യങ്ങളാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പ്ലാറ്റിനം&oldid=3813677" എന്ന താളിൽനിന്ന് ശേഖരിച്ചത്