മോതിരം (ആഭരണം)
ദൃശ്യരൂപം
കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ് മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ന കാരണത്താൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരം ഉപയോഗിച്ചുവരുന്നു.
പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനു തടസ്സമില്ല.
മോതിരങ്ങൾ - ആകൃതിയും വലിപ്പവും
[തിരുത്തുക]വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങൾ ഉണ്ട്. അവയിൽ ചിലതാണ് -
- പരന്ന വിവാഹമോതിരങ്ങൾ
- ഉരുണ്ട മോതിരങ്ങൾ
- രത്നം പതിപ്പിച്ച മോതിരങ്ങൾ
- നവരത്ന മോതിരങ്ങൾ
മറ്റ് ലിങ്കുകൾ
[തിരുത്തുക]- "Ring". Fashion, Jewellery & Accessories. Victoria and Albert Museum. Archived from the original on 2008-07-01. Retrieved 2008-07-01.
Finger rings എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.