Jump to content

പാദസരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്‌, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.

ഇതും കാണുക

[തിരുത്തുക]

നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വളരെയധികം ശബ്ദം ഉളവാക്കുന്ന മണികളോടുകൂടിയ കാലിൽ തന്നെ ധരിക്കുന്ന ആഭരണത്തെ ചിലങ്ക എന്നാണ് പറയുന്നത്. ചെമ്പ്,ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സാധാരണ ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ വെള്ളി,സ്വർണം തുടങ്ങിയവയിൽ നിർമിച്ച ചിലങ്കകളും ഇപ്പോൾ‌ വിപണിയിൽ ലഭ്യമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാദസരം&oldid=4080944" എന്ന താളിൽനിന്ന് ശേഖരിച്ചത്