സെനൊൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അയോഡിൻസെനൊൺസീസിയം
Kr

Xe

Rn
Appearance
നിറമില്ലാത്ത വാതകം
General properties
പേര്, പ്രതീകം, അണുസംഖ്യ സെനൊൺ, Xe, 54
Element category ഉൽകൃഷ്ട വാതകങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 185, p
സാധാരണ അണുഭാരം 131.293(6)g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 4d10 5s2 5p6
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8, 18, 18, 8 (Image)
Physical properties
Phase gas
സാന്ദ്രത (0 °C, 101.325 kPa)
5.894 g/L
ദ്രവണാങ്കം (101.325 kPa) 161.4 K, −111.7 °C, −169.1 °F
ക്വഥനാങ്കം (101.325 kPa) 165.03 K, −108.12 °C, −162.62 °F
Triple point 161.405 K (-112°C), 81.6[1] kPa
Critical point 289.77 K, 5.841 MPa
ദ്രവീ‌കരണ ലീനതാപം (101.325 kPa) 2.27 kJ·mol−1
ബാഷ്പീകരണ ലീനതാപം (101.325 kPa) 12.64 kJ·mol−1
Specific heat capacity (100 kPa, 25 °C) 20.786 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 83 92 103 117 137 165
Atomic properties
ഓക്സീകരണാവസ്ഥകൾ 0, +1, +2, +4, +6, +8
(rarely more than 0)
(weakly acidic oxide)
വിദ്യുത് ഋണത 2.6 (Pauling scale)
Ionization energies 1st: 1170.4 kJ·mol−1
2nd: 2046.4 kJ·mol−1
3rd: 3099.4 kJ·mol−1
അണുവ്യാസാർദ്ധം (calc.) 108 pm
Covalent radius 130 pm
Van der Waals radius 216 pm
Miscellanea
Crystal structure cubic face centered
Magnetic ordering nonmagnetic
Thermal conductivity (300 K) 5.65x10-3  W·m−1·K−1
ശബ്ദവേഗത (liquid) 1090 m/s
CAS registry number 7440-63-3
Most stable isotopes
Main article: Isotopes of സെനൊൺ
iso NA half-life DM DE (MeV) DP
124Xe 0.095% 124Xe is stable with 70 neutrons
125Xe syn 16.9 h ε 1.652 125I
126Xe 0.089% 126Xe is stable with 72 neutrons
127Xe syn 36.345 d ε 0.662 127I
128Xe 1.91% 128Xe is stable with 74 neutrons
129Xe 26.4% 129Xe is stable with 75 neutrons
130Xe 4.07% 130Xe is stable with 76 neutrons
131Xe 21.2% 131Xe is stable with 77 neutrons
132Xe 26.9% 132Xe is stable with 78 neutrons
133Xe syn 5.247 d β 0.427 133Cs
134Xe 10.4% 134Xe is stable with 80 neutrons
135Xe syn 9.14 h β 1.16 135Cs
136Xe 8.86% 136Xe is stable with 82 neutrons

അണുസംഖ്യ 54 ആയ മൂലകമാണ് സെനൊൺ. Xe ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും ഗന്ധവും ഇല്ലാത്തതും ഭാരമേറിയതുമായ ഒരു ഉൽകൃഷ്ടവാതകമാണിത്. ഭൗമാന്തരീക്ഷത്തിൽ ഇത് വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. സാധാരണയഅയി നിഷ്ക്രിയമാണെങ്കിലും സെനൊൺ ചില രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ഉൽകൃഷ്ടവാതക സം‌യുക്തമായ സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ രൂപവത്കരണം അതിലൊന്നാണ്.

പ്രകൃത്യാ കാണപ്പെടുന്ന സെനൊണിൽ ഒമ്പത് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉൾക്കൊള്ളുന്നു. റേഡിയോആക്ടീവ് ശോഷണത്തിന് വിധേയമാകുന്ന 40 മറ്റ് ഐസോടോപ്പുകളും ഇതിനുണ്ട്. സൗരയുഥത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സെനൊണിന്റെ ഐസോടോപ്പ് അനുപാതം. സെനൊൺ-135 ആണവ റിയാക്ടറുകളിൽ ന്യൂക്ലിയർ ഫിഷനിലൂടെ നിർമ്മിക്കപ്പെടുകയും ന്യൂട്രോൺ സ്വീകാരിയായിുപയോഗിക്കുകയും ചെയ്യുന്നു.

ഫ്ലാഷ് വിളക്കുകൾ, ആർക്ക് വിളക്കുകൾ എന്നിവയിൽ സെനൊൺ ഉപയോഗിക്കുന്നു.

സം‌യുക്തങ്ങൾ[തിരുത്തുക]

ആദ്യ ഉൽകൃഷ്ടവാതക സം‌യുക്തമായ സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ (XeF+[Pt2F11]-, XeF+[PtF6]-, Xe2F3+[PtF6]- എന്നിവയുടെ മിശ്രിതം) നിർമ്മാണത്തിനുശേഷം ഓക്സീകരണനില 0, +1/2, +1 , +2 , +4 , +6 , +8 എന്നിവയായി ഏകദേശം അഞ്ഞൂറിനു മേൽ സെനൊൺ സംയുക്തങ്ങൾ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ആദ്യം രൂപവത്കരിക്കപ്പെട്ടവ ഫ്ലുറൈഡുകളും (XeF2, XeF4, XeF6) ഓക്സൈഡുകളും(XeO3, XeO4), ഓക്സിഫ്ലൂറൈഡുകളും(XeOF2, XeOF4, XeO2F2, XeO3F2, XeO2F4), പെർസെനേറ്റുകളും (XeO6-2) ആണ്. പിന്നീട് നൈട്രജൻ-സെനോൺ സഹസംയോജക രാസബന്ധമുള്ള സംയുക്തങ്ങൾ (Xe(II)-N, Xe(IV)-N, Xe(VI)-N, Xe(VIII)-N) നിർമ്മിക്കപ്പെട്ടു. സെനോണിന്റെ ഓക്സീകരണനില +2 ആയ കാർബൺ-സെനോൺ സഹസംയോജക രാസബന്ധമുള്ള ധാരാളം ഓർഗാനിൿ സംയുക്തങ്ങൾ സൂപ്പർ ആസിഡുകളുടെ സാന്നിദ്ധ്യത്തിൽ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. അവയിലേറെയും -80oC - -40oC താപനിലയിൽ സ്ഥിരതയുള്ളതുമാണ്. അടുത്ത കാലത്തായി കാർബൺ-സെനോൺ(IV) സഹസംയോജക രാസബന്ധമുള്ളതും, ക്ലോറിൻ-സെനോൺ(II) സഹസംയോജക രാസബന്ധമുള്ളതുമായ ഏതാനും ചില സംയുക്തങ്ങൾ നിർമ്മിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു.

ഫിൻലാന്റിലെ ഹെൽസിങ്കി സർവകലാശാലയിൽ ഓക്സീകരണനില 0 ആയ HXeX (X = H, Cl, Br, I), HXeCN, HXeCCH, HXeOH, HXeOXeH, FXeBF2 എന്നിവ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 40 കെൽവിൻ വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Section 4, Properties of the Elements and Inorganic Compounds; Melting, boiling, triple, and critical temperatures of the elements". CRC Handbook of Chemistry and Physics (85th edition ed.). Boca Raton, Florida: CRC Press. 2005. 
"https://ml.wikipedia.org/w/index.php?title=സെനൊൺ&oldid=2824426" എന്ന താളിൽനിന്നു ശേഖരിച്ചത്