കാന്തികത
കാന്തികത (ആംഗലേയം: magnetism), ഒരുവസ്തു, മറ്റു വസ്തുക്കളെ ആകർഷിക്കുകയോ വികർഷിക്കുകയോ ചെയ്യുന്ന പ്രതിഭാസം. കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കളാണ് കാന്തങ്ങൾ. ഇരുമ്പ്, ഉരുക്ക് മുതലായ വസ്തുക്കളെ കാന്തങ്ങൾ ശക്തമായി ആകർഷിക്കുന്നു. എങ്കിലും മറ്റെല്ലാ വസ്തുക്കളും കുറഞ്ഞ അളവിലെങ്കിലും കാന്തികക്ഷേത്രത്താൽ സ്വാധീനിക്കപ്പെടുന്നുണ്ട്.
ഹൻസ് ക്രിസ്റ്റെൻ ഒസറ്റെഡ്(Hans Christian Oersted)ആണ് അദ്യമായി വൈദ്യുതയും കാന്തികതയും തമ്മിലുളള ബന്ധം മനസ്സിലാക്കിയത്
വൈദ്യുത ചാർജിന്റെ സഞ്ചാരം കൊണ്ടാണ് കാന്തികബലം ഉണ്ടാകുന്നത്. മാക്സ്‌വെല്ലിന്റെ സമവാക്യങ്ങളും, ബയോറ്റ്-സവാർട്ട് നിയമം ആംപിയറിന്റെ സർക്യൂട്ടൽ നിയമവും കാന്തികബലത്തെക്കുറിച്ചുള്ളതാണ്.
വൈദ്യുതകാന്തികതയും സ്ഥിരകാന്തികതയും
[തിരുത്തുക]വൈദ്യുതചാർജുള്ള കണങ്ങൾ സഞ്ചരിക്കുന്നിടത്തെല്ലാം കാന്തികതയും ദൃശ്യമാകുന്നു. വൈദ്യുതധാര ഫലമായി, അതായത് ഇലക്ട്രോണുകളുടെ സഞ്ചാരഫലമായുണ്ടാകുന്ന കാന്തികതയാണ് വൈദ്യുതകാന്തികത (ആംഗലേയം: electromagnetism). ഇലക്ട്രോണുകളുടെ സ്വയംഭ്രമണത്തിലോ അവയുടെ പഥത്തിലോ ഉള്ള പ്രത്യേകത മൂലമാണ് സ്ഥിരകാന്തികത (ആംഗലേയം: permanent magnetism) ദൃശ്യമാകുന്നത്.