Jump to content

മെൻഡെലീവിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mendelevium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
101 ഫെർമിയംമെൻഡെലീവിയംനോബെലിയം
Tm

Md

(Upu)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ മെൻഡെലീവിയം, Md, 101
കുടുംബം ആക്ടിനൈഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
വെള്ളികലർന്ന വെള്ളയോ
മെറ്റാലിക്
ചാരനിറമോ ആയിരിക്കാം
സാധാരണ ആറ്റോമിക ഭാരം (258)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f13 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 31, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
ദ്രവണാങ്കം 1100 K
(827 °C, 1521 °F)
Atomic properties
ഓക്സീകരണാവസ്ഥകൾ 2, 3
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 635 kJ/mol
Miscellaneous
Magnetic ordering no data
CAS registry number 7440-11-1
Selected isotopes
Main article: Isotopes of മെൻഡെലീവിയം
iso NA half-life DM DE (MeV) DP
257Md syn 5.52 h ε 257Fm
α 253Es
SF -
258Md syn 51.5 d ε 1.230 258Fm
260Md syn 31.8 d SF - -
α 7.000 256Es
ε - 260Fm
β- 1.000 260No
അവലംബങ്ങൾ

അണുസംഖ്യ 101 ആയ മൂലകമാണ് മെൻഡലീവിയം. Md (മുമ്പ് Mv) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അൺനിൽ‌അൺനിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ആൽ‌ഫ കണങ്ങളെ ഐൻസ്റ്റീനിയത്തിൽ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമ്മിക്കുന്നത്. ദിമിത്രി മെൻഡലീവിന്റെ ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

മെൻഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതൽ പ്രദർശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയിൽ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഉപയോഗങ്ങൾ

[തിരുത്തുക]

വളരെ കുറഞ്ഞ അളവിൽ മാത്രമേ ഈ മൂലകം നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. ഗവേഷണോപരമായ ഉപയോഗങ്ങൾ ഒഴിച്ച് ഈ മൂലകത്തിന് മറ്റ് ഉപയോഗങ്ങക്ക് ഒന്നും തന്നെയില്ല.

ചരിത്രം

[തിരുത്തുക]

ആൽബർട്ട് ഗിയോർസോ (സംഘ നായകൻ), ഗ്ലെൻ ടി. സീബോർഗ്, ബെർണാഡ് ഹാർ‌വി, ഗ്രെഗ് ചോപ്പിൻ, സ്റ്റാൻലി ജി. തോംസൺ എന്നിവരുടെ സംഘമാണ് ആദ്യമായി മെൻഡലീവിയം നിർമിച്ചത്. 1955ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്.

ഐസോട്ടോപ്പുകൾ

[തിരുത്തുക]

മെൻഡലീവിയത്തെ 15 റേഡിയോഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 258Md (അർദ്ധായുസ് -51.5 ദിവസം), 260Md (അർദ്ധായുസ് -31.8 ദിവസം), 257Md (അർദ്ധായുസ് -5.52 മണിക്കൂർ) എന്നിവയാണ് ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പുകൾ. ബാക്കിയുള്ള എല്ലാ ഐസോട്ടോപ്പുകളുടേയും അർദ്ധായുസ് 97 മിനിറ്റിൽ താഴെയാണ്. അവയിത്തന്നെ ഭൂരി‍ഭാഗത്തിന്റെയും 5 മിനിറ്റിൽ താഴെയും.

"https://ml.wikipedia.org/w/index.php?title=മെൻഡെലീവിയം&oldid=1716164" എന്ന താളിൽനിന്ന് ശേഖരിച്ചത്