Jump to content

ഡിസ്പ്രോസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
66 ടെർബിയംഡിസ്പ്രോസിയംഹോമിയം
-

Dy

Cf
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഡിസ്പ്രോസിയം, Dy, 66
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 162.500(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f10 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 28, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 8.540  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.37  g·cm−3
ദ്രവണാങ്കം 1680 K
(1407 °C, 2565 °F)
ക്വഥനാങ്കം 2840 K
(2562 °C, 4653 °F)
ദ്രവീകരണ ലീനതാപം 11.06  kJ·mol−1
ബാഷ്പീകരണ ലീനതാപം 280  kJ·mol−1
Heat capacity (25 °C) 27.7  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1378 1523 (1704) (1954) (2304) (2831)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.22 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  573.0  kJ·mol−1
2nd:  1130  kJ·mol−1
3rd:  2200  kJ·mol−1
Atomic radius 175pm
Atomic radius (calc.) 228  pm
Miscellaneous
Magnetic ordering paramagnetic at r.t.,
ferromagnetic under
liquid nitrogen
വൈദ്യുത പ്രതിരോധം (r.t.) (α, poly) 926 nΩ·m
താപ ചാലകത (300 K) 10.7  W·m−1·K−1
Thermal expansion (r.t.) (α, poly)
9.9 µm/(m·K)
Speed of sound (thin rod) (20 °C) 2710 m/s
Young's modulus (α form) 61.4  GPa
Shear modulus (α form) 24.7  GPa
Bulk modulus (α form) 40.5  GPa
Poisson ratio (α form) 0.247
Vickers hardness 540  MPa
Brinell hardness 500  MPa
CAS registry number 7429-91-6
Selected isotopes
Main article: Isotopes of ഡിസ്പ്രോസിയം
iso NA half-life DM DE (MeV) DP
154Dy syn 3.0×106y α 2.947 150Gd
156Dy 0.06% stable
158Dy 0.10% stable
160Dy 2.34% stable
161Dy 18.91% stable
162Dy 25.51% stable
163Dy 24.90% stable
164Dy 28.18% stable
അവലംബങ്ങൾ

അണുസംഖ്യ 66 ആയ മൂലകമാണ് ഡിസ്പ്രോസിയം. Dy ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

ഉജ്ജ്വലമായ മെറ്റാലിൿ വെള്ളി തിളക്കമുള്ള ഒരു അപൂർ‌വ എർത്ത് മൂലകമാണ് ഡിസ്പ്രോസിയം. റൂം താപനിലയിൽ താരതമ്യേന സ്ഥിരതയുള്ളീ മൂലകം നേർപ്പിച്ചതോ ഗാഢമോ ആയ ധാതു അമ്ലത്തിൽ ഹൈഡ്രജനെ പുറത്ത്‌വിട്ടുകൊണ്ട് ലയിക്കുന്നു. ബോൾട്ട് കട്ടർ ഉപയോഗിച്ച് മുറിക്കാവുന്നയത്ര മൃദുവാണിത് (കത്തി ഉപയോഗിച്ച് മുറിക്കാനാവില്ല). ചെറിയ അളവിൽ അപദ്രവ്യങ്ങൾ ചേർന്നാൽതന്നെ ഡിസ്പ്രോസിയത്തിന്റെ സ്വഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകും.

സൈദ്ധാന്തികമായി സ്വാഭാവിക അണുവിഘടനമൊഴിച്ചുള്ള (Spontaneous Fission) മറ്റെല്ലാ ശോഷണങ്ങളേയും അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണ് ഡിസ്പ്രോസിയം. അതിന്റെ 164Dy എന്ന ഐസോടോപ്പിനാണ് ഈ വിശേഷണത്തോടുകൂടിയ ഏറ്റവും ഉയർന്ന ആണുഭാരമുള്ളത്.

ഉപയോഗങ്ങൾ

[തിരുത്തുക]

വനേഡിയം പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം ലേസർ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ നിയന്ത്രണ ദണ്ഡായി ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് നിക്കൽ സിമന്റ് സം‌യുക്തങ്ങളോടൊപ്പം, തുടർച്ചയായ ന്യൂട്രോൺ കൂട്ടിമുട്ടിക്കലിലും വികസിക്കാതെയും ചുരുങ്ങാതെയും ന്യൂട്രോണുകളെ വലിച്ചെടുക്കും. അതിനാൽ ആണവ റിയാക്ടറുകളിൽ ഇവയെ ശീതീകരണ ദണ്ഡുകളായും ഉപയോഗിക്കുന്നു. ഡിസ്പ്രോസിയം-കാഡ്മിയം കാൽകൊജനൈഡുകൾ രാസപ്രവർത്തന പഠനങ്ങളിൽ ഇൻഫ്രാറെഡ് റേഡിയേഷന്റെ സ്രോതസ്സായി ഉപയോഗിക്കുന്നു. കോം‌പാക്റ്റ് ഡിസ്ക്കുകളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.

ടെർഫനോൾ-ഡി യുടെ ഒരു ഘടകം എന്ന നിലയിൽ ആക്‌ചുവേറ്ററുകൾ, സെൻസറുകൾ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ഡിസ്പ്രോസിയം ഉപയോഗിക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ഫ്രെഞ്ച് രസതന്ത്രജ്ഞനായ ഫ്രാൻസിസ് ഡി ലീകോക്ക് ആണ് ആദ്യമായി ഡിസ്പ്രോസിയം തിരിച്ചറിഞ്ഞത്. 1888ൽ പാരീസി വച്ചായിരുന്നു അത്. എന്നാൽ 1950കളിൽ അയോൺ കൈമാറ്റം, മെറ്റലോഗ്രാഫിക് നിരോക്സീകരണം തുടങ്ങിയ സങ്കേതങ്ങളുടെ കണ്ടുപിടിത്തത്തിന് ശേഷമാണ് ശുദ്ധമായ രൂപത്തിൽ ഇത് വേർതിരിക്കപ്പെട്ടത്.

δυσπροσιτος (ഡിസ്പ്രോസിറ്റോസ്) എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് ഡിസ്പ്രോസിയം എന്ന പേരിന്റെ ഉദ്ഭവം. "നേടാൻ പ്രയാസമായത്" എന്നാണ് ആ വാക്കിന്റെ അർത്ഥം.

"https://ml.wikipedia.org/w/index.php?title=ഡിസ്പ്രോസിയം&oldid=3088764" എന്ന താളിൽനിന്ന് ശേഖരിച്ചത്