നിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഫ്ലൂറിൻനീയോൺസോഡിയം
He

Ne

Ar
Appearance
colorless
8495
General properties
പേര്, പ്രതീകം, അണുസംഖ്യ നീയോൺ, Ne, 10
Element category ഉൽക്രിഷ്ട വാതകം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 182, p
സാധാരണ അണുഭാരം 20.1797(6)g·mol−1
ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8 (Image)
Physical properties
നിറം 164
Phase gas
സാന്ദ്രത (0 °C, 101.325 kPa)
0.9002 g/L
ദ്രവണാങ്കം 24.56 K, -248.59 °C, -415.46 °F
ക്വഥനാങ്കം 27.07 K, -246.08 °C, -410.94 °F
Triple point 24.5561 K (-249°C), 43[1][2] kPa
Critical point 44.4 K, 2.76 MPa
ദ്രവീ‌കരണ ലീനതാപം 0.335 kJ·mol−1
ദ്രവീ‌കരണ ലീനതാപം 98798 kJ·mol−1
ബാഷ്പീകരണ ലീനതാപം 1.71 kJ·mol−1
Specific heat capacity (25 °C) 20.786 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 12 13 15 18 21 27
Atomic properties
ഓക്സീകരണാവസ്ഥകൾ no data
Ionization energies
(more)
1st: 2080.7 kJ·mol−1
2nd: 3952.3 kJ·mol−1
3rd: 6122 kJ·mol−1
അണുവ്യാസാർദ്ധം (calc.) 38 pm
Covalent radius 69 pm
Van der Waals radius 154 pm
Miscellanea
Crystal structure cubic face centered
Magnetic ordering nonmagnetic
Thermal conductivity (300 K) 49.1x10-3  W·m−1·K−1
ശബ്ദവേഗത (gas, 0 °C) 435 m/s
Bulk modulus 654654 GPa
CAS registry number 7440-01-9
Most stable isotopes
Main article: Isotopes of നീയോൺ
iso NA half-life DM DE (MeV) DP
20Ne 90.48% 20Ne is stable with 10 neutrons
21Ne 0.27% 21Ne is stable with 11 neutrons
22Ne 9.25% 22Ne is stable with 12 neutrons


അണുസംഖ്യ 10 ആയ മൂലകമാണ്‌ നിയോൺ. ഇതിന്റെ പ്രതീകം Ne ആണ്. പ്രപഞ്ചത്തിൽ വളരെ സുലഭമായ ഒരു മൂലകമാണ് ഇതെങ്കിലും ഭൂമിയിൽ ഇതിന്റെ അളവ്‌ വളരെ കുറവാണ്. സാധാരണ പരിതഃസ്ഥിതിയിൽ നിറമില്ലാത്തതും ഏറ്റവും നിർവീര്യവും ആയ ഉൽകൃഷ്ടവാതകമാണ് ഇത്. നിയോൺ വിളക്കുകളിലും ഡിസ്ചാർജ് ട്യൂബുകളിലും ഈ വാ‍തകം ഉപയോഗിക്കുമ്പോൾ ചുവന്ന വെളിച്ചം കിട്ടുന്നു.

സ്കോട്ട്‌ലന്റുകാരനായ രസതന്ത്രജ്ഞൻ വില്യം രാംസേയും ബ്രിട്ടീഷ് രസതന്ത്രജ്ഞൻ മോറിസ് ട്രാവേഴ്സും ചേർന്ന് 1898-ലാണ് ഈ മൂലകം കണ്ടെത്തിയത്. നിയോൺ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്നുള്ളതാണ്. പുതിയത് എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ഗുണങ്ങൾ[തിരുത്തുക]

പരസ്യത്തിനായി ഉപയോഗിക്കുന്ന നിയോൺ വിളക്ക്

ഭാരത്തിന്റെ കാര്യത്തിൽ ഉൽകൃഷ്ടവാതകങ്ങളിൽ രണ്ടാം സ്ഥാനമാണ് നിയോണിനുള്ളത്, ഹീലിയത്തിനു താഴെ. നിയോണിന്റെ അതേ വ്യാപ്തത്തിലുള്ള ദ്രാവകഹീലിയത്തെ അപേക്ഷിച്ച് ഇതിന്റെ ശീതികരണക്ഷമത 40 ഇരട്ടിയും ദ്രാവകഹൈഡ്രജനെ അപേക്ഷിച്ച് 3 ഇരട്ടിയുമാണ്. ഇത്തരം ഉപയോഗങ്ങളിൽ ഹീലിയത്തെ അപേക്ഷിച്ച് ചെലവു കുറഞ്ഞ ഒന്നും ആണ് ഇത്.

എല്ലാ ഉൽകൃഷ്ടവാതകങ്ങളിലും വച്ച് ഏറ്റവും കുറഞ്ഞ ദ്രാവക പരിധിയുള്ള മൂലകമാണ് നിയോൺ.

ഡിസ്ചാർജ് വിളക്കുകളിൽ നിയോണിന്റെ പ്ലാസ്മ മറ്റു ഉൽകൃഷ്ടവാതകങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോൾട്ടതയിലും പ്രകാശം പുറപ്പെടുവിക്കുന്നു. അതിനാൽ സോഡിയം ബാഷ്പ വിളക്കുകളിലും മറ്റും ഡിസ്ചാർജിന് തുടക്കമിടാൻ നിയോണും നിറക്കാറുണ്ട്.

ചില പുതിയ തത്ത്വങ്ങൾ പ്രകാരം ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മൂലകമാണ് നിയോൺ. ആവർത്തനപ്പട്ടികയിലെ എല്ലാമൂലകങ്ങളിലും വച്ച് എറ്റവും അലസമായ മൂലകമാണിത്[3]. സ്ഥിരതയില്ലാത്ത ചില ഹൈഡ്രേറ്റുകളല്ലാതെ (സ്ഥിരീകരിക്കപ്പെടാത്ത ചില റിപ്പോർട്ടുകൾ) യഥാർഥ നിയോൺ സംയുക്തങ്ങൾ ഒന്നും തന്നെ തത്ത്വപരമായിപ്പോലും തിരിച്ചറിയാനായിട്ടില്ല.[4].

ഉപയോഗങ്ങൾ[തിരുത്തുക]

ഹീലിയം നിയോൺ ലേസർ
  • നിയോൺ വിളക്കുകൾ - പരസ്യങ്ങൾക്കായി വ്യാപകമായി ഇത് ഉപയോഗിക്കുന്നു. നിയോൺ നിറച്ച വിളക്കുകളിൽ നിന്ന് ഓറഞ്ചു കലർന്ന ചുവപ്പു നിറമാണ് ഉണ്ടാകുന്നത്. മറ്റു നിറങ്ങൾ ഉണ്ടാക്കാനായി, രസത്തിന്റെ ബാഷ്പം, മറ്റു അലസവാതകങ്ങൾ എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇത്തരം വിളക്കുകളെയെല്ലാം പൊതുവായി നിയോൺ വിളക്കുകൾ എന്നു തന്നെയാണ് വിളിക്കുന്നത്.
  • വാക്വം ട്യൂബുകളിലും ടെലിവിഷൻ ട്യൂബുകളിലും
  • വോൾട്ടതാ സൂചകമായി - വൈദ്യുതോപകരണങ്ങളിലും ടെസ്റ്ററുകളിലും വൈദ്യുതി ഉണ്ടെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചുവന്ന വെളിച്ചം നിയോൺ വിളക്കിന്റേതാണ്.
  • മിന്നൽ രക്ഷാ ഉപകരണങ്ങളിൽ
  • ഹീലിയം നിയോൺ ലേസർ എന്ന ഒരു തരം ലേസർ രശ്മി ഉണ്ടാക്കുന്നതിനായി
  • ചെലവേറിയ, ദ്രാവക ഹീലിയം കൊണ്ടുണ്ടാക്കാൻ സാധിക്കുന്നത്ര താഴ്ന്ന താപനില ആവശ്യമില്ലാത്ത ഉപയോഗങ്ങൾക്ക് ദ്രാവകനിയോൺ ശീതീകാരകമായി (refrigerant) ഉപയോഗിക്കാറുണ്ട്.

ലഭ്യത[തിരുത്തുക]

ഭാരത്തെ കണക്കാക്കി പ്രപഞ്ചത്തിൽ കൂടുതലായുള്ള അഞ്ചാമത്തെ മൂലകമാണ് നിയോൺ. യഥാക്രമം ഹൈഡ്രജൻ, ഹീലിയം, ഓക്സിജൻ, കാർബൺ എന്നിവയാണ് ഒന്നു മുതൽ നാലു വരെയുള്ള സ്ഥാനങ്ങളിൽ. ഇതിന്റെ ഭാരക്കുറവ്, മറ്റു മൂലകങ്ങളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതിലുള്ള വിമുഖത എന്നീ ഗുണങ്ങളാണ് ഹീ‍ലിയത്തെപ്പോലെത്തന്നെ ഭൂമിയിൽ ഇത് വിരളമാകാനുള്ള കാരണം.

സാധാരണ പരിതഃസ്ഥിതിയിൽ നിയോൺ ഒരു ഏകാറ്റോമിക വാതകമാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ 65,000-ൽ ഒരു ഭാഗം എന്ന കണക്കിൽ നിയോൺ അടങ്ങിയിട്ടുണ്ട്. മറ്റു വാതകങ്ങളുടെ നിർമ്മാണം പോലെ, ദ്രവവായുവിനെ ആംശികസ്വേദനം നടത്തിത്തന്നെയാണ് നിയോണും വ്യാവസായികമായി വേർതിരിച്ചെടുക്കുന്നത്.

അവലംബം[തിരുത്തുക]

  1. Preston-Thomas, H. (1990). "The International Temperature Scale of 1990 (ITS-90)". Metrologia 27: 3–10. 
  2. "Section 4, Properties of the Elements and Inorganic Compounds; Melting, boiling, triple, and critical temperatures of the elements". CRC Handbook of Chemistry and Physics (85th edition എഡി.). Boca Raton, Florida: CRC Press. 2005. 
  3. Errol G. Lewars. "Modelling Marvels". Springer. 
  4. "Periodic Table: Neon." Lawrence Livermore National Laboratory. Last updated on December 15, 2003. Retrieved on August 31, 2007.
"https://ml.wikipedia.org/w/index.php?title=നിയോൺ&oldid=2352487" എന്ന താളിൽനിന്നു ശേഖരിച്ചത്