Jump to content

ആംശികസ്വേദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രവരൂപത്തിലുള്ള മിശ്രിതത്തെ സ്വേദനം അഥവാ വാറ്റിയെടുക്കൽ മുഖാന്തിരം അതിന്റെ ഘടകഭാഗങ്ങളായി വേർതിരിക്കുന്നതാണ് ആംശികസ്വേദനം (Fractional Distillation). ഒന്നോ അതിലധികമോ ഘടകങ്ങൾ മാത്രമായി ബാഷ്പീകരിക്കപ്പെടുന്ന താപനിലയിലേക്ക് മിശ്രിതത്തെ ചൂടാക്കിയാണ് ഇപ്രകാരം വേർതിരിക്കുന്നത്. അന്തരീക്ഷമർദ്ദത്തിൽ ഘടകാംശങ്ങൾ തമ്മിലുളള തിളനിലയിലെ വ്യത്യാസം 25°C (45°F) -ൽ താഴെയാണെങ്കിൽ മാത്രമേ ആംശികസ്വേദനം വേണ്ടിവരുന്നുളളു. ഈ വ്യത്യാസം 25°C -യിൽ കൂടുതലാണെങ്കിൽ ലഘുസ്വേദനം മതിയാകും. എഥനോളും ജലവും തമ്മിൽ തിളനിലയിൽ 25°C യിൽ താഴെ വ്യത്യാസമുണ്ടെങ്കിലും ചില അനുപാതങ്ങളിൽ ഈ മിശ്രിതം ആംശികസ്വേദനം വഴി പൂർണമായി വേർതിരിക്കാനാവില്ല. തന്മാത്രാതലത്തിലുള്ള പരസ്പരാകർഷണം കാരണം 96% എഥനോളും 4% ജലവുമുള്ള മിശ്രിതത്തിന് ഒരൊറ്റ തിളനിലയേയുള്ളു 72.2°C. ഈ മിിശ്രിതം അസിയോട്രോപിക് മിശ്രിതം എന്ന വിഭാഗത്തിൽ പെടുന്നു.

പരീക്ഷണശാലാ സജ്ജീകരണം

[തിരുത്തുക]

ആംശികസ്വേദനത്തിന് പരീക്ഷണശാലകളിൽ സാധാരണയായി ഉപയോഗിക്കുന്ന സ്ഫടിക ഉപകരണങ്ങളും പരീക്ഷണസാമഗ്രികളും മതിയാകും. ഇതിൽ സാധാരണയായി ബൺസെൻ വിളക്ക്, അഥവാ മറ്റേതെങ്കിലും താപസ്രോതസ്സ് ചുവടുരുണ്ട ഫ്ലാസ്ക്, ഒരു സാന്ദ്രീകരണി, സിംഗിൾ-പർപ്പസ് ഫ്രാക്ഷനിംഗ് നാളി എന്നിവ ഉൾപ്പെടുന്നു .

ആംശിക സ്വേദനം
ഒരു എർലെൻമെയർ ഫ്ലാസ്ക് സ്വീകരണ ഫ്ലാസ്കായി ഉപയോഗിക്കുന്നു. ഇതിൽ സ്വേദന ഉച്ചിയും വേർതിരിക്കൽ നാളിയും ഒരുമിച്ച് ചേർത്തിരിക്കുന്നു. [1]

ചിത്രത്തിൽ കാണുന്നപോലെ ഉപകരണം യോജിപ്പിക്കുന്നു. ചുവടുരുണ്ട ഫ്ലാസ്കിൽ മിശ്രിതം എടുക്കുന്നു. ഒപ്പം അതിൽ ദ്രാവകവീക്കം ഉണ്ടാകാതിരിക്കാനുളള തരികളും (anti-bumping granules)) ഇടുന്നു. ശേഷം അതിനുമുകളിൽ സ്വേദനനാളി ഘടിപ്പിക്കുന്നു. താപസ്രോതസ്സ് വാറ്റുപാത്രത്തിന്റെ അടിയിൽ വരത്തക്കവണ്ണമാണ് സ്വേദനനാളി ക്രമീകരിക്കുന്നത്. വാറ്റുപാത്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് സ്വേദനനാളിയിൽ താപനിലയുടെ ഒരു ചരിവുമാനം രൂപം കൊള്ളുന്നു; ഇത് മുകളിൽ തണുത്തതും താഴെ ഏറ്റവും ചൂടേറിയതുമാണ്. മിശ്രിത നീരാവി താപനിലയുടെ ചരിവുമാനത്തിലൂടെ സഞ്ചരിക്കുമ്പോൾ, കുറച്ചു ബാഷ്പം ഘനീഭവിക്കുകയും പുനർബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. ഓരോ തവണയും നീരാവി ഘനീഭവിക്കുകയും ബാഷ്പീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, നീരാവിയിലെ അസ്ഥിരമായ ഘടകത്തിന്റെ അളവ് വർദ്ധിക്കുന്നു. ഇങ്ങനെ സ്വേദനനാളിയുടനീളം സഞ്ചരിക്കുകവഴി ബാഷ്പത്തിൽ പൂർണമായും അസ്ഥിരദ്രാവകത്തിന്റെ അംശം മാത്രമാകുന്നു. സ്വേദനനാളിക്കുള്ളിലെ ട്രേകൾ എന്നറിയപ്പെടുന്ന ഗ്ലാസ് തട്ടുകളിൽ നീരാവി ഘനീഭവിപ്പിക്കപ്പെടുന്നു. കമ്പിളി, അലുമിനിയം ഫോയിൽ അല്ലെങ്കിൽ വായുരഹിത ജാക്കറ്റ് പോലുള്ള താപ അചാലകങ്ങൾ ഉപയോഗിച്ച് സ്വേദനനാളി താപകവചനം ചെയ്യുന്നതിലൂടെ ഇതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനാകും. മുഴുവൻ എത്തനോളും തിളച്ച് മിശ്രിതത്തിൽ നിന്ന് വേർപെടുന്നതുവരെ പ്രക്രിയ തുടരുന്നു. താപമാപിനിയിൽ കാണിച്ചിരിക്കുന്ന താപനിലയിലെ കുത്തനെയുളള ഉയർച്ചയിലൂടെ ഈ ബിന്ദു തിരിച്ചറിയാൻ കഴിയും.

വ്യാവസായിക വാറ്റിയെടുക്കൽ

[തിരുത്തുക]
സാധാരണ ഉപയോഗത്തിലുളള വ്യാവസായിക ആംശിക സ്വേദനനാളികൾ

പെട്രോളിയം ശുദ്ധീകരണശാലകളിലും പെട്രോകെമിക്കൽ നിലയങ്ങളിലും രാസനിലയങ്ങളിലും പ്രകൃതിവാതകസംസ്കരണത്തിലും അതിശീത വായുവിശ്ളേഷണ നിലയങ്ങളിലും ഉപയോഗിക്കുന്ന വേർതിരിക്കൽ സങ്കേതം ആംശികസ്വേദനമാണ്.

വ്യാവസായിക വാറ്റിയെടുക്കൽ സാധാരണയായി 0.65 to 6 meters (2 to 20 ft) വരെ) വ്യാസമുള്ള "വാറ്റുകുഴലുകൾ" എന്നറിയപ്പെടുന്ന വലിയ, ലംബ സിലിണ്ടർ നിരകളിലാണ് നടത്തുന്നത്. വ്യത്യസ്ത തിളനിലകളുളള ദ്രാവകങ്ങളെ വേർതിരിച്ചുമാറ്റുന്നതിന് വാറ്റുകുഴലുകളിൽ നിന്നും പുറത്തേയ്ക്ക് ദ്രാവകപാതകൾ ഉണ്ട്. കുഴലുകൾക്കുള്ളിൽ താപനില വർദ്ധിപ്പിക്കുന്നതിലൂടെ, വ്യത്യസ്ത ഉൽപ്പന്നങ്ങൾ വേർതിരിക്കപ്പെടുന്നു. "ഭാരം കുറഞ്ഞ" ഉൽ‌പ്പന്നങ്ങൾ‌ (ഏറ്റവും കുറഞ്ഞ തിളനിലയുളളവ) നിരകളുടെ മുകളിൽ‌ നിന്നും പുറത്തുകടക്കുകയും "ഭാരം കൂടിയ" ഉൽ‌പ്പന്നങ്ങൾ‌ (ഏറ്റവും കൂടുതൽ തിളനിലയുളളവ) കുഴലുകളുടെ അടിയിൽ‌ നിന്നും പുറത്തുകടക്കുകയും ചെയ്യുന്നു.

ഉദാഹരണമായി എണ്ണശുദ്ധീകരണശാലകളിൽ അസംസ്കൃത എണ്ണയെ വേർതിരിച്ച് ഉപയോഗപ്രദമായ പദാർത്ഥങ്ങളാക്കുന്നത് ആംശികസ്വേദനം വഴിയാണ്. ഈ പദാർത്ഥങ്ങളിൽ വ്യത്യസ്ത തിളനിലകളിലുളള ഹൈഡ്രോകാർബണുകളാണുളളത്. അസംസ്കൃത എണ്ണയിലെ ഉയർന്ന തിളനിലയുളള ഘടകങ്ങൾക്ക്:

ഒരു സാധാരണ വ്യാവസായിക വാറ്റിയെടുക്കൽ കുഴലിൻ്റെ രേഖാചിത്രം
അസംസ്കൃത എണ്ണയെ ആംശികസ്വേദനത്തിലൂടെ ഘടകാംശങ്ങളായി വേർതിരിക്കുന്നു.

ഇതും കാണുക

[തിരുത്തുക]
  • അസിയോട്രോപിക് സ്വേദനം
  • ബാച്ച് സ്വേദനം
  • എക്സ്ട്രാക്റ്റീവ് സ്വേദനം
  • ക്വഥന സ്വേദനം
  • നീരാവി സ്വേദനം

അവലംബം

[തിരുത്തുക]
  1. Laurence M. Harwood; Christopher J. Moody (13 June 1989). Experimental organic chemistry: Principles and Practice (Illustrated ed.). pp. 145–147. ISBN 978-0-632-02017-1.
"https://ml.wikipedia.org/w/index.php?title=ആംശികസ്വേദനം&oldid=3936777" എന്ന താളിൽനിന്ന് ശേഖരിച്ചത്