മിശ്രിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഖരമോ ദ്രാവകമോ വാതകമോ ആയ രണ്ട് ഘടക പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നവയാണ് മിശ്രിതങ്ങൾ. ഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു. ഒരു മിശ്രിതത്തിൽ കുറഞ്ഞത് രണ്ട് ഫേസുകൾ ഉണ്ടാകും. കാഴ്ചയിൽത്തന്നെ രണ്ടുഘടകങ്ങളെയും തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് അവയെ ഹെറ്റെറോജീനസ് മിശ്രിതം എന്നു പറയുന്നു. മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ്. അവ ലായനികളിലേതു പോലെ രാസമാറ്റത്തിന് വിധേയമാകുകയോ, ഒരു ഏകാത്മകപദാർത്ഥമായി മാറുകയോ ചെയ്യുന്നില്ല.

"https://ml.wikipedia.org/w/index.php?title=മിശ്രിതം&oldid=1836018" എന്ന താളിൽനിന്ന് ശേഖരിച്ചത്