അയോണീകരണ ഊർജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച് അയോണീകരണ ഊർജം കുറയുന്നു, പിരീഡിൽ ഇടതു നിന്ന് വലത്തോട്ട് പോകുമ്പോൾ അയോണീകര ഊർജം കൂടുന്നു (പോസറ്റീവ് അയോണുകളെ ഉണ്ടാക്കുവാനുള്ള പ്രവണത കുറയുന്നു, കാരണം ആറ്റത്തിന്റെ വലുപ്പം കുറഞ്ഞു വരുന്നു)(EE)

ശൂന്യതയിൽ വാതകരൂപത്തിൽ ഏറ്റവും താഴ്ന്ന ഊർജ്ജസ്ഥിതിയിലുള്ള ഒരു ആറ്റത്തിൽനിന്നോ തന്മാത്രയിൽനിന്നോ ഒരു ബാഹ്യതമ ഇലക്ട്രോണിനെ അനന്തതയിലേക്ക് പുറന്തള്ളാനാവശ്യമായ ഊർജ്ജമാണ്‌ അയണീകരണ ഊർജ്ജം (ionization energy). അയൊണൈസേഷൻ പൊടെൻഷ്യൽ എന്നും ഇതിനെ വിളിക്കാറുണ്ടായിരുന്നു. അപ്പോൾ വോൾട്ട് ആയിരുന്നു ഇതിന്റെ ഏകകം. എന്നാൽ ഇപ്പോൾ അയോണീകരണ ഊർജ്ജം എന്ന പേരാണ്‌ കൂടുതൽ ഉപയോഗിക്കുന്നത്. അണുഭൗതികത്തിൽ ഇലക്ട്രോൺ വോൾട്ട്, രസതന്ത്രത്തിൽ കിലോജൂൾ/മോൾ എന്നിവയാണ്‌ കൂടുതലായി ഉപയോഗിക്കുന്ന ഏകകങ്ങൾ.

"https://ml.wikipedia.org/w/index.php?title=അയോണീകരണ_ഊർജം&oldid=3716918" എന്ന താളിൽനിന്ന് ശേഖരിച്ചത്