Jump to content

ആന്റിമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
51 വെളുത്തീയംആന്റിമണിടെലൂറിയം
As

Sb

Bi
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ ആന്റിമണി, Sb, 51
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ആവർത്തനപ്പട്ടികയിലെ അമ്പത്തൊന്നാമത് മൂലകമാണ്‌ ആന്റിമണി. വെള്ളികലർന്ന തിളക്കമാർന്ന വെള്ള നിറമുള്ള ഈ മൂലകം കുറഞ്ഞ ചൂടിൽ ദ്രവ/വാതക രൂപത്തിലാവുന്ന, എളുപ്പം പൊട്ടുന്ന, ക്രിസ്റ്റലായാണ്‌ കാണപ്പെടുന്നത്. ആന്റിമണി പെയിന്റ്, റബ്ബർ, സിറാമിക്, ഇനാമൽ, അഗ്നിപ്രതിരോധം എന്നിവയിലാണ്‌ പ്രധാനമായി ഉപയോഗിച്ചു വരുന്നത്. ഇലക്ട്രോണിക്സിൽ അർദ്ധചാലകവസ്തുവിന്റെ ചാലകയ്ക്ക് മാറ്റം വരുത്താൻ ഇത് ഉപയോഗിക്കുന്നു. ഒരു മെറ്റലോയ്ഡ് ആയ ആന്റിമണി ഒരു ലോഹത്തിന്റെ തനതു രീതിയിലുള്ള രാസ പ്രവർത്തന സ്വഭാവങ്ങൾ കാണിക്കുന്നില്ല. പുരാതന കാലം മുതൽ ആന്റിമണി സംയുക്തങ്ങൾ അറിയപ്പെട്ടിരുന്നു. ഔഷധങ്ങൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ഇതിന്റെ തരികൾ ഉപയോഗിച്ചിരുന്നു. ഇത് പലപ്പോഴും അറബി നാമമായ കൊഹ്ൽ എന്നും അറിയപ്പെട്ടിരുന്നു. [1]

സംയുക്തങ്ങൾ

[തിരുത്തുക]
  • ആന്റിമണി ട്രയോക്സൈഡ് (Sb2O3)
  • ആന്റിമണിക് ആസിഡ് (HSb(OH)6)
  • സ്റ്റിബിൻ (SbH3, SbR3)
  • സ്റ്റിബൊറേൻ (SbR5)
  • ആന്റിമണി പെന്റാഫ്ലൂറൈഡ് (SbF5) - ഒരു ല്യൂയിസ് ആസിഡ്, ശക്തിയേറിയ ഫ്ലൂറൈഡ് അയോൺ സ്വീകാരി
  • ഹെക്സാഫ്ലൂറോ ആന്റിമണിക് ആസിഡ് (HSbF6) - അറിയപ്പെടുന്ന ഏറ്റവും ശക്തിയേറിയ സൂപ്പർ ആസിഡ്
  1. David Kimhi's Commentary on Jeremiah 4:30 and I Chronicles 29:2; Hebrew: פוך/כְּחֻל, Aramaic: כּוּחְלִי/צדידא; Arabic: كحل, and which can also refer to antimony trisulfide. See also Z. Dori, Antimony and Henna (Heb. הפוך והכופר), Jerusalem 1983 (Hebrew).
"https://ml.wikipedia.org/w/index.php?title=ആന്റിമണി&oldid=2830058" എന്ന താളിൽനിന്ന് ശേഖരിച്ചത്