പിണ്ഡസംഖ്യ
ദൃശ്യരൂപം
(അണുഭാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആറ്റത്തിന്റെ അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ് പിണ്ഡസംഖ്യ എന്നറിയപ്പെടുന്നത്. A എന്ന ഇംഗ്ലിഷ് അക്ഷരം ഉപയോഗിച്ചാണ് പിണ്ഡസംഖ്യ സൂചിപ്പിക്കുന്നത്. ഒരേ മൂലകങ്ങളുടെ വിവിധ ഐസോടോപ്പുകൾ പിണ്ഡസംഖ്യയിൽ വ്യത്യാസം കാണിക്കുന്നവ ആയിരിക്കും.
ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും പിണ്ഡം ഏതാണ്ട് തുല്യമായതിനാലും ഇലക്ട്രോൺ പിണ്ഡം ഇവയെക്കാൾ ഏറെ കുറവായതിനാലും ആറ്റത്തിന്റെ ആകെ പിണ്ഡം മാസ് നമ്പറിന് ഏതാണ്ട് ആനുപാതികമായി വരുമെന്നതിനാലാണ് ഈ പേരു ലഭിച്ചത്.