സ്കാൻഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കാൽസ്യംസ്കാൻഡിയംറ്റൈറ്റാനിയം
-

Sc

Y
Appearance
silvery white
General properties
പേര്, പ്രതീകം, അണുസംഖ്യ സ്കാൻഡിയം, Sc, 21
Element category സംക്രമണ മൂലകം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 34, d
സാധാരണ അണുഭാരം 44.955912(6)g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 3d1 4s2
ഒരോ ഷെല്ലിലേയും ഇലക്ട്രോണുകൾ 2, 8, 9, 2 (Image)
Physical properties
Phase solid
സാന്ദ്രത (near r.t.) 2.985 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത 2.80 g·cm−3
ദ്രവണാങ്കം 1814 K, 1541 °C, 2806 °F
ക്വഥനാങ്കം 3109 K, 2836 °C, 5136 °F
ദ്രവീ‌കരണ ലീനതാപം 14.1 kJ·mol−1
ബാഷ്പീകരണ ലീനതാപം 332.7 kJ·mol−1
Specific heat capacity (25 °C) 25.52 J·mol−1·K−1
Vapor pressure
P (Pa) 1 10 100 1 k 10 k 100 k
at T (K) 1645 1804 (2006) (2266) (2613) (3101)
Atomic properties
ഓക്സീകരണാവസ്ഥകൾ 3, 2 [1], 1 [2]
(weakly basic oxide)
വിദ്യുത് ഋണത 1.36 (Pauling scale)
Ionization energies
(more)
1st: 633.1 kJ·mol−1
2nd: 1235.0 kJ·mol−1
3rd: 2388.6 kJ·mol−1
അണുവ്യാസാർദ്ധം 160 pm
അണുവ്യാസാർദ്ധം (calc.) 184 pm
Covalent radius 144 pm
Miscellanea
Crystal structure hexagonal
Magnetic ordering paramagnetic
Electrical resistivity (r.t.) (α, poly)
calc. 562 nΩ·m
Thermal conductivity (300 K) 15.8 W·m−1·K−1
Thermal expansion (r.t.) (α, poly)
10.2 µm/(m·K)
Young's modulus 74.4 GPa
Shear modulus 29.1 GPa
Bulk modulus 56.6 GPa
Poisson ratio 0.279
Brinell hardness 750 MPa
CAS registry number 7440-20-2
Most stable isotopes
Main article: Isotopes of സ്കാൻഡിയം
iso NA half-life DM DE (MeV) DP
44mSc syn 58.61 h IT 0.2709 44Sc
γ 1.0, 1.1, 1.1 44Sc
ε - 44Ca
45Sc 100% 45Sc is stable with 24 neutrons
46Sc syn 83.79 d β- 0.3569 46Ti
γ 0.889, 1.120 -
47Sc syn 3.3492 d β- 0.44, 0.60 47Ti
γ 0.159 -
48Sc syn 43.67 h β- 0.661 48Ti
γ 0.9, 1.3, 1.0 -

അണുസംഖ്യ 21 ആയ മൂലകമാണ് സ്കാൻഡിയം. Sc ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ള നിറമുള്ള ഈ ലോഹം എപ്പോഴും സം‌യുക്തങ്ങളിലായാണ് കാണപ്പെടാറ്. സ്കാൻഡിനേവിയയിലും മറ്റും കാണപ്പെടുന്ന അപൂർ‌വമായ ധാതുക്കളാണ് ഇതിന്റെ അയിരുകൾ. യിട്രിയം, ലാന്തനൈഡുകൾ, ആക്ടിനൈഡുകൾ എന്നിവയോടൊപ്പം സ്കാൻഡിയത്തേയും ചിലപ്പോഴെല്ലാം ഒരു അപൂർ‌വ എർത്ത് മൂലകമായി കണക്കാകാറുണ്ട്.


ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ[തിരുത്തുക]

സ്കാൻഡിയം അപൂർ‌വവും, കാഠിന്യമേറിയതും, വെള്ളിനിറമുള്ളതും, വളരെ പരുപരുത്തതുമഅയ ഒരു ലോഹമാണ്. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചെറിയ അളവിൽ മഞ്ഞ നിറമോ പിങ്ക് നിറമോ ആയി മാറുന്നു. ശുദ്ധ രൂപത്തിലായിരിക്കുമ്പോൾ അന്തരീക്ഷത്തിലെ മാറ്റങ്ങൾ പ്രതിരോധിക്കാൻ ഇതിനാവില്ല. നേർപ്പിച്ച ആസിഡുകളുമായി അധിക നേരം സമ്പർക്കത്തിൽ വരികയാണെങ്കിൽ ഈ ലോഹം നശിച്ചുപോകും. എന്നാൽം ക്രീയാശീലമായ മറ്റ് ലോഹങ്ങളിൽ നിന്ന് വ്യത്യസ്തമായി നൈട്രിക് ആസിഡും(HNO3) ഹൈഡ്രോഫ്ലൂറിക് ആസിഡും (HF) 1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതവുമായി സ്കാൻഡിയം പ്രവർത്തിക്കുന്നില്ല.


ഉപയോഗങ്ങൾ[തിരുത്തുക]

സ്കാൻഡിയം സുലഭമായ ഒരു ലോഹമല്ല. അതുകൊണ്ട് തന്നെ ഇതിന് ഉപയോഗങ്ങളും കുറവാണ്. സുലഭമായിരുന്നെങ്കിൽ ഒരുപക്ഷെ, വിമാനങ്ങളുടേയും ബഹിരാകാശ വാഹനങ്ങളുടേയും നിർമ്മാണത്തിൽ ഇത് പ്രയോജനപ്രദമായേനെ. ലാക്രോസെ എന്ന കളിയിലെ പ്രധാന ഉപകരണം നിർമ്മിക്കാൻ സ്കാൻഡിയം ഉപയോഗിക്കറുണ്ട്. കൃത്യതക്കും വേഗതക്കും ഭാരം കുരഞ്ഞതും അതോയ്യൊപ്പം ബലമേറിയതുമായ ലോഹം ആവശ്യമായതു കൊണ്ടാണ് സ്കാൻഡിയം ഉപയോഗിക്കുന്നത്. അവികസിതമായ ചില സ്ഥലങ്ങളിൽ കൂടാരങ്ങളുടെ കഴുക്കോൽ നിർമ്മിക്കാൻ സ്കാൻഡിയം ലോഹസങ്കരങ്ങൾ ഉപയോഗിക്കാറുണ്ട്.

ഏകദേശം 20 കിലോഗ്രാം സ്കാൻഡിയം (Sc2O3ന്റെ രൂപത്തിൽ) തീവ്രത കൂടിയ ലൈറ്റുകളുടെ നിർമ്മാണത്തിനായി വർഷംതോറും ഉപയോഗിക്കപ്പെടുന്നു. മെർക്കുറി ബാഷ്പ വിളക്കുകളിൽ സ്കാൻഡിയം ചേർത്ത് സൂര്യപ്രകാശത്തോടെ സാമ്യമുള്ള പ്രകാശം നിർമ്മിക്കാനാകും. ഇത് ടെലിവിഷൻ ക്യാമറകൾക്ക് പ്രയോജനപ്രദമാണ്. ഏകദേശം 80 കിലോഗ്രാം സ്കാൻഡിയം ബൾബുകളുടെ നിർമ്മാണത്തിനായി വർഷംതോറും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടീവ് ഐസോട്ടോപ്പായ Sc-46 ഘന എണ്ണ ശുദ്ധീകരണ ശാലകളിൽ ട്രേസിങ് ഏജന്റായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സ്കാൻഡിയം&oldid=1717426" എന്ന താളിൽനിന്നു ശേഖരിച്ചത്