ക്യൂറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Curium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
96 അമെരിസിയംക്യൂറിയംബെർകിലിയം
Gd

Cm

(Uqh)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ക്യൂറിയം, Cm, 96
കുടുംബം ആക്റ്റിനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം silvery
സാധാരണ ആറ്റോമിക ഭാരം (247)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f7 6d1 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 25, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 13.51  g·cm−3
ദ്രവണാങ്കം 1613 K
(1340 °C, 2444 °F)
ക്വഥനാങ്കം 3383 K
(3110 °C, 5630 °F)
ദ്രവീകരണ ലീനതാപം ? 15  kJ·mol−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1788 1982        
Atomic properties
ക്രിസ്റ്റൽ ഘടന hexagonal close-packed
ഓക്സീകരണാവസ്ഥകൾ 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 581 kJ/mol
Miscellaneous
Magnetic ordering no data
CAS registry number 7440-51-9
Selected isotopes
Main article: Isotopes of ക്യൂറിയം
iso NA half-life DM DE (MeV) DP
242Cm syn 160 days SF - -
α 6.1 238Pu
243Cm syn 29.1 y α 239Pu
ε 243Am
SF -
244Cm syn 18.1 y SF - -
α 5.902 240Pu
245Cm syn 8500 y SF - -
α 5.623 241Pu
246Cm syn 4730 y α 5.475 242Pu
SF - -
247Cm syn 1.56×107 y α 5.353 243Pu
248Cm syn 3.40×105 y α 5.162 244Pu
SF - -
250Cm syn 9000 y SF -
α 246Pu
β- 250Bk
അവലംബങ്ങൾ

അണുസംഖ്യ 96 ആയ മൂലകമാണ് ക്യൂറിയം. Cm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യ നിർമിത) മൂലകമാണ്. ആക്റ്റിനൈഡ് കുടുംബത്തിലെ ഒരു ട്രാൻസ്‌യുറാനിക് ലോഹ മൂലകമാണിത്. ആൽ‌ഫ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിച്ചാണ് ഇത് നിർമ്മിക്കുന്നത്. മേരി ക്യൂറി, പിയറി ക്യൂറി ദമ്പതികളുടെ ബഹുമാനാർത്ഥമാണ് ഇത് ക്യൂറിയം എന്ന് നാമകരണം ചെയ്യപ്പെട്ടത്.

ശ്രദ്ധേയമായ സ്വഭാവസവീശേഷതകൾ[തിരുത്തുക]

ക്യൂറിയത്തിന്റെ ഐസോട്ടോപ്പായ ക്യൂറിയം-248 മില്ലിഗ്രാം അളവുകളിലേ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ ക്യൂറിയം-242, ക്യൂറിയം-244 എന്നിവ മൾട്ടിഗ്രാം അളവുകളിൽ നിർമ്മിക്കപ്പെടുന്നു. മൂലകത്തിന്റെ സ്വഭാവങ്ങളേക്കുറിച്ചറിയാൻ ഇത് സഹായിക്കുന്നു. ക്യൂറിയം-244 നിർമ്മിക്കുന്നത് പ്ലൂട്ടോണിയത്തിന്റെ ന്യൂട്രോണിയവുമായുള്ള കൂട്ടിമുട്ടിക്കലിലൂടെയാണ്. ഈ മൂലകം ആരോഗ്യത്തിന് ഹാനികരമാണ്. അസ്ഥികലകളിൽ എത്തിയാൽ ക്യൂറിയത്തിന്റെ റേഡിയേഷൻ അസ്ഥിമജ്ജയെ നശിപ്പിക്കുകയും അതുവഴി ചുവന്ന രക്താണുക്കളുടെ ഉൽ‌പാദനം തടയുകയും ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ക്യൂറിയം ആദ്യമായി നിർമിച്ചത് ഗ്ലെൻ ടി. സീബോർഗ്, റാൽ‌ഫ് എ. ജെയിംസ്, ആൽബെർട്ട് ഗിയോർസോ എന്നിവർചേർന്നാണ്. ബെർക്ലിയിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്. റേഡിയം കണ്ടെത്തുകയും റേഡിയോആക്റ്റിവിറ്റി മേഖലയിൽ വൻ‌സംഭാവനകൾ ചെയ്തവരുമായ മേരി ക്യൂറി, പിയറി ക്യൂറി ദമ്പതികളുടെ ബഹുമാനാർത്ഥം അവർ പുതിയ മൂലകത്തിന് ക്യൂറിയം എന്ന് പേരിട്ടു.

സം‌യുക്തങ്ങൾ[തിരുത്തുക]

ചില ക്യൂറിയം സം‌യുക്തങ്ങൾ

  • ക്യൂറിയം ഡയോക്സൈഡ് (CmO2)
  • ക്യൂറിയം ട്രയോക്സൈഡ് (Cm2O3)
  • ക്യൂറിയം ബ്രോമൈഡ് (CmBr3)
  • ക്യൂറിയം ക്ലോറൈഡ് (CmCl3)
  • ക്യൂറിയം ടെട്രാഫ്ലൂറൈഡ് (CmF4)
  • ക്യൂറിയംയൊഡൈഡ് (CmI3)
"https://ml.wikipedia.org/w/index.php?title=ക്യൂറിയം&oldid=2983262" എന്ന താളിൽനിന്ന് ശേഖരിച്ചത്