Jump to content

റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
88 franciumradiumactinium
Ba

Ra

Ubn
വിവരണം
പേര്, പ്രതീകം, അണുസംഖ്യ radium, Ra, 88
കുടുംബം alkaline earth metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 2, 7, s
രൂപം silvery white metallic
സാധാരണ ആറ്റോമിക ഭാരം (226)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s²
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 5.5  g·cm−3
ദ്രവണാങ്കം 973 K
(700 °C, 1292 °F)
ക്വഥനാങ്കം 2010 K
(1737 °C, 3159 °F)
ദ്രവീകരണ ലീനതാപം 8.5  kJ·mol−1
ബാഷ്പീകരണ ലീനതാപം 113  kJ·mol−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 819 906 1037 1209 1446 1799
Atomic properties
ക്രിസ്റ്റൽ ഘടന cubic body centered
ഓക്സീകരണാവസ്ഥകൾ 2
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.9 (Pauling scale)
Ionization energies 1st: 509.3 kJ/mol
2nd: 979.0 kJ/mol
Atomic radius 215  pm
Miscellaneous
Magnetic ordering nonmagnetic
വൈദ്യുത പ്രതിരോധം (20 °C) 1 µ Ω·m
താപ ചാലകത (300 K) 18.6  W·m−1·K−1
CAS registry number 7440-14-4
Selected isotopes
Main article: Isotopes of റേഡിയം
iso NA half-life DM DE (MeV) DP
223Ra ? 11.43 d alpha 5.99 219Rn
224Ra ? 3.6319 d alpha 5.789 220Rn
226Ra trace 1602 y alpha 4.871 222Rn
228Ra syn 6.7 y beta- 0.046 228Ac
അവലംബങ്ങൾ

അണുസംഖ്യ 88 ആയ മൂലകമാണ് റേഡിയം. Ra ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വളരെ അണൂപ്രസരമുള്ള ഒരു മൂലകമാണിത്. സാധാരണനിലയിൽ ഏകദേശം ശുദ്ധമായ വെള്ള നിറമുള്ള റേഡിയം വായുവുമായി സമ്പർക്കത്തിൽ വരു‍മ്പോൾ ഉടൻ തന്നെ ഓക്സീകരിക്കപ്പെട്ട് കറുത്ത നിറമാകുന്നു. ആൽക്കലൈൻ എർത്ത് ലോഹമായ റേഡിയം, യുറേനിയം അയിരുകളിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 226Ra ന്റെ അർദ്ധായുസ് 1602 വർഷമാണ്. ഈ ഐസോട്ടോപ്പ് ശോഷണം സംഭവിച്ച് ക്രമേണ റഡോൺ വാതകമായി മാറുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ[തിരുത്തുക]

ക്ഷാര എർത്ത് ലോഹങ്ങളിലെ ഏറ്റവും ഭാരം കൂടിയ മൂലകമായ റേഡിയത്തിന് രാസസ്വഭാവത്തിൽ ബേരിയത്തോട് സാമ്യങ്ങളുണ്ട്. യുറേനിയത്തിന്റെ അയിരായ പിച്ച്‌ബ്ലെൻഡിൽ ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. റേഡിയം മങ്ങിയ നീല പ്രകാശം പുറപ്പെടുവിക്കുന്നു. ജലവുമായും എണ്ണയുമായും ഉഗ്രമായി പ്രവർത്തിക്കുന്നു. ബേരിയത്തേക്കാൾ അല്പം കൂടുതൽ ബാഷ്പശീലം കാണിക്കുന്നു. സാധാരണ നിലയിൽ റേഡിയം ഖരാവസ്ഥയിലായിരിക്കും.

ഉപയോഗങ്ങൾ[തിരുത്തുക]

പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങൾ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങൾ അതിന്റെ റേഡിയോആക്ടീവ് സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാൽ ഈയടുത്തായി കണ്ടുപിടിക്കപ്പെട്ട 60Co, 137Cs തുടങ്ങിയ റേഡിയോഐസോട്ടോപ്പുകൾ റേഡിയത്തിന് പകരമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ ഐസോട്ടോപ്പുകൾ കൂടുതൽ ഉയർന്ന ഉൽ‌സർജീകാരികളും ഉപയോഗിക്കാൻ സുരക്ഷിതമായവയും ഉയർന്ന ഗാഢതയിൽ ലഭ്യമായതിനാലുമാണിത്. ഊർജ്ജതന്ത്രത്തിലെ പരീക്ഷണങ്ങളിൽ ബെറിലിയത്തോടൊപ്പം ചേർത്ത് ഒരു ന്യൂട്രോൺ സ്രോതസ്സായി റേഡിയം ഉപയോഗിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

റേഡിയം(ലാറ്റിൻ-റേഡിയസ്,കിരണം എന്നർത്ഥം) കണ്ടെത്തിയത് മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ്. 1898ൽ ചെക്ക് റിപ്പബ്ലിക്കിലെ വടക്കൻ ബൊഹീമിയിൽ വച്ചായിരുന്നു അത്. പിച്ച്‌ബ്ലെൻഡിൽനിന്ന് യുറേനിയം നീക്കം ചെയ്ത ശേഷം ബാക്കിയാകുന്ന പദാർഥം റേഡിയോആക്ടീവ് ആണെന്ന് അവർ കണ്ടെത്തി. അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു. 1898 ഡിസംബർ 26ന് ഫ്രെഞ്ച് അക്കാദമി ഓഫ് സയൻസിൽ ക്യൂറി ദമ്പതികൾ തങ്ങളുടെ കണ്ടുപിടിത്തം പ്രഖ്യാപിച്ചു.

ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തത് ക്യൂറിയും ആന്ദ്രെ ലൂയിസ് ഡെബ്രെയിനും ചേർന്നാണ്. 1902ൽ ആയിരുന്നു അത്. റേഡിയം ക്ലോറൈഡിനെ മെർക്കുറി കാഥോഡ് ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം നടത്തി ഹൈഡ്രജൻ വാതകത്തിന്റെ അന്തരീക്ഷത്തിൽ സ്വേദനം നടത്തിയായിരുന്നു ആദ്യമായി ശുദ്ധ റേഡിയം ഉദ്പാദിപ്പിക്കപ്പെട്ടത്.

മുമ്പ് റേഡിയത്തിന്റെ ശോഷണം മൂലമുണ്ടാകുന്ന ഉൽ‌പന്നങ്ങൾ റേഡിയം എ,ബി,സി... എന്ന ക്രമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവ ഇന്ന് മറ്റ് മൂലകങ്ങളുടെ ഐസോട്ടോപ്പുകളായി അറിയപ്പെടുന്നു. അവ താഴെക്കാണുന്നവയാണ്.

ഐസോട്ടോപ്പ്
റേഡിയം ഇമാനേഷൻ 222Rn
റേഡിയം എ 218Po
റേഡിയം ബി 214Pb
റേഡിയം സി 214Bi
റേഡിയം സി1 214Po
റേഡിയം സി2 210Tl
റേഡിയം ഡി 210Pb
റേഡിയം ഇ 210Bi
റേഡിയം എഫ് 210Po

1936 ഫെബ്രുവരി 4ന് "റേഡിയം ഇ" കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ആദ്യ റേഡിയോആക്ടീവ് മൂലകമായി. റേഡിയോആക്ടിവിറ്റിയുടെ ഏകകമായ "ക്യൂറി" 226Ra ന്റെ റേഡിയോആക്ടിവിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

സാന്നിദ്ധ്യം[തിരുത്തുക]

യുറേനിയത്തിന്റെ ഒരു ശോഷക ഉല്പന്നമായതിനാൽ എല്ലാ യുറേനിയം അയിരുകളിലും റേഡിയം കാണപ്പെടുന്നു. കൊളറാഡോയിലെ കാർണൊറ്റൈറ്റ് മണൽ റേഡിയത്തിന്റെ ഒരു സ്രോതസ്സാണ്. എന്നാൽ കോംഗോയിലും കാനഡയിലെ ഗ്രേറ്റ് ലേക്ക് പ്രദേശങ്ങളിലും കൂടുതൽ സമ്പുഷ്ടമായ അയിരുകൾ കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സംസ്കരണത്തിലെ അവശിഷ്ടങ്ങളിൽ നിന്നും റേഡിയം വേർതിരിച്ചെടുക്കാം. ഒന്റാറിയോ, ന്യൂ മെക്സിക്കോ, ഉറ്റാഹ്, വിർജീന്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് വലിയ യുറേനിയം നിക്ഷേപങ്ങൾ കാണപ്പെടുന്നത്

സം‌യുക്തങ്ങൾ[തിരുത്തുക]

റേഡിയം സം‌യുക്തങ്ങൾ തീജ്വാലക്ക് ക്രിംസൺ കാർമൈൻ നിറവും പ്രത്യേകമായ വർണരാജിയും നൽകുന്നു. കുറഞ്ഞ അർദ്ധായുസും ഉയർന്ന റേഡിയോആക്ക്ടിവിറ്റിയും മൂലം റേഡിയം സം‌യുക്തങ്ങൾ വളരെ അപൂർ‌വമാണ്. മിക്കവാറും യുറേനിയം അയിരുകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളു. റേഡിയത്തിന്റെ പ്രധാന സം‌യുക്തങ്ങൾ താഴെക്കാണുന്നവയാണ്.

റേഡിയോആക്ടിവിറ്റി[തിരുത്തുക]

തുല്യ മാസിലുള്ള യുറേനിയത്തേക്കാൾ പത്ത് ലക്ഷം ഇരട്ടി റേഡിയോആക്ടിവാണ് റേഡിയം. കുറഞ്ഞത് ഏഴ് ഘട്ടങ്ങളിലായാണ് റേഡിയത്തിന്റെ ശോഷണം നടക്കുന്നത്. 25 വർഷം കൊണ്ട് റേഡിയത്തിന്റെ 1% റേഡിയോആക്ടിവിറ്റി നഷ്ടമാകുന്നു.

"https://ml.wikipedia.org/w/index.php?title=റേഡിയം&oldid=3091044" എന്ന താളിൽനിന്ന് ശേഖരിച്ചത്