സ്വീഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ്ഡം ഒഫ് സ്വീഡൻ

Konungariket Sverige
Flag of സ്വീഡൻ
Flag
Coat of arms of സ്വീഡൻ
Coat of arms
ദേശീയ മുദ്രാവാക്യം: (Royal) "För Sverige - I tiden" 1
"സ്വീഡനു വേണ്ടി - എക്കാലവും" ²
ദേശീയ ഗാനം: Du gamla, Du fria
Thou ancient, Thou free

Royal anthemKungssången
The Song of the King
രാജാവിന്റെ ഗാനം
Location of  സ്വീഡൻ  (dark green) – on the European continent  (light green & dark grey) – in the European Union  (light green)
Location of  സ്വീഡൻ  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനംസ്റ്റോക്ക്‌ഹോം
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾസ്വീഡിഷ് ഭാഷ ³ (de facto)
നിവാസികളുടെ പേര്സ്വീഡിഷ്
ഭരണസമ്പ്രദായംനിയമാനുസൃതമായ രാജഭരണം
കാൾ XVI ഗുസ്താവ്
ഉൾഫ് ക്രിസ്റ്റേഴ്സൺ

ആൻഡ്രിയാസ് നോർലെൻ
Consolidation 
ആദിമം
Area
• Total
449,964 കി.m2 (173,732 ച മൈ) (55ആമത്)
• Water (%)
8.7
Population
• 2007 estimate
9,142,8174 (88th)
• 1990 census
8,587,353
• സാന്ദ്രത
20/കിമീ2 (51.8/ച മൈ) (185th)
ജിഡിപി (PPP)2006 estimate
• Total
$291 billion (34th)
• Per capita
$32,200 (18th)
GDP (nominal)2006 estimate
• Total
$385 billion (19th)
• Per capita
$42,400 (9th)
Gini (2000)25
low · 4th
HDI (2004)Increase 0.951
Error: Invalid HDI value · 4th
Currencyസ്വീഡിഷ് ക്രോണ (SEK)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
Calling code+46
Internet TLD.se5
  1. För Sverige - I tiden has been adopted by Carl XVI Gustaf as his personal motto.
  2. See H.M. King Carl XVI Gustaf
  3. The Swedish language is the national language. Five other languages are officially recognized as minority languages.
  4. "Population in the country, counties and municipalities on 31/12/2006 and Population Change in 2006". Statistiska centralbyrån. ശേഖരിച്ചത് 2007-04-21.
  5. The .eu domain is also used, as it is shared with other European Union member states. The .nu domain is another commonly used TLD ("nu" means "now" in Swedish).

സ്വീഡൻ, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡൻ (സ്വീഡിഷ്: Konungariket Sverige) യൂറോപ്പ് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. 1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ് സ്വീഡൻ. 449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്[1]. ഒരു വികസിതരാജ്യമായ സ്വീഡനിൽ ജനങൾക്ക് ഉയർന്ന ജീവിതനിലവാരമാണ് ഉള്ളത്.

പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽ(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ജനുവരി 1,1995 ലാണ് യൂറോപ്യൻ യൂണിയൻ അംഗത്വം സ്വീഡനു ലഭിച്ചത്.

പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.[2]

ഭൂമി ശാസ്ത്രം[തിരുത്തുക]

ജന സംഖ്യ[തിരുത്തുക]

ഭരണ വ്യവസ്ഥ[തിരുത്തുക]

ജീവിത രീതി[തിരുത്തുക]

അടിസ്ഥാന സൗകര്യങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

മാധ്യമ രംഗം[തിരുത്തുക]

സമ്പത വ്യവസ്ഥ[തിരുത്തുക]

കായികം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Statistics Sweden. Yearbook of Housing and Building Statistics 2007. Statistics Sweden, Energy, Rents and Real Estate Statistics Unit, 2007. ISBN 978-91-618-1361-2. Available online in pdf format.
  2. Klaus Schwab The Global Competitiveness Report 2010–2011. World Economic Forum, Geneva, Switzerland 2010 ISBN 92-95044-87-8
"https://ml.wikipedia.org/w/index.php?title=സ്വീഡൻ&oldid=3809832" എന്ന താളിൽനിന്ന് ശേഖരിച്ചത്