Jump to content

നാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
30 ചെമ്പ്നാകംഗാലിയം
-

Zn

Cd
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ നാകം, Zn, 30
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

ഗുണങ്ങൾ

[തിരുത്തുക]

മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.

"https://ml.wikipedia.org/w/index.php?title=നാകം&oldid=2351857" എന്ന താളിൽനിന്ന് ശേഖരിച്ചത്