ആറളം വന്യജീവി സംരക്ഷണകേന്ദ്രം
ആറളം വന്യജീവി സങ്കേതം | |
---|---|
Aralam Wildlife Sanctuary | |
കേരളത്തിന്റെ മാപ്പ് | |
Location | കേരളം, തെക്ക്പടിഞ്ഞാറൻ ഇന്ത്യ |
Area | 55 കി.m2 (590,000,000 sq ft) |
Established | 1984 |
www |
കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.[2]
കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തിൽ ആന,കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ,കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകൾ, കുട്ടിതേവാങ്ക് തുടങ്ങിയവയുണ്ട്. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്[3]. ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
അതിർത്തികൾ
[തിരുത്തുക]വടക്ക് കർണ്ണാടകസംസ്ഥാനത്തിലെ വനങ്ങൾ, കിഴക്ക് വയനാട് ജില്ലയിലെ വനങ്ങൾ, തെക്ക് ആറളം കൃഷിത്തോട്ടം, ചീങ്കണ്ണിപ്പുഴയും, പടിഞ്ഞാറ് ആറളം ഫാം എന്നിവയാണ് അതിരുകൾ. [4]
സസ്യങ്ങൾ
[തിരുത്തുക]40-45 മീറ്റർ വരെ ഉയരമുള്ള വൃക്ഷങ്ങളുടെ മേല്ത്തട്ട്,15-30 മീറ്റർ വരെ ഉയരമുള്ള മധ്യനിര, ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോട് ചേർന്ന അടിക്കാടുകൾ എന്നിവയോടു കൂടിയ സമൃദ്ധമായ കാടുകൾ ഇവിടത്തെ പ്രത്യേകതയാണ്.
ജന്തുക്കൾ
[തിരുത്തുക]ഡിസംബർ-ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്. ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.[5].
കേരള വനംവകുപ്പിന്റെയും മലബാർ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും മേൽനോട്ടത്തിൽ 2012 മാർച്ച് 11-ന് പൂർത്തിയായ പതിമൂന്നാമത് കണക്കെടുപ്പിൽ പുതിയ ഒരിനം ഉൾപ്പെടെ 150 പക്ഷി ജാതികളെ ഇവിടെ നിന്നും കണ്ടെത്തി. പുതുതായി കണ്ടെത്തിയത് ചരൽക്കുരുവി എന്ന ഒരിനത്തെയാണ്. കേരളത്തിൽ അപൂർവമായ പാണ്ടൻ വേഴാമ്പലിനെയും കണക്കെടുപ്പിൽ നാലു പ്രദേശത്തു നിന്നും കണ്ടെത്തി. ഈ സർവ്വേയിൽ ചരൽക്കുരുവിയെക്കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്നും കണ്ടെത്തിയ ആകെ പക്ഷിജാതികളുടെ എണ്ണം 237 ആയി നിജപ്പെടുത്തി[6].
അവലംബം
[തിരുത്തുക]- ↑ "Aralam Sanctuary". protectedplanet.net.
- ↑ "Aralam Wildlife Sanctuary, KeralaTourism.org". Archived from the original on 2010-03-24. Retrieved 2010-03-21.
- ↑ http://forest.kerala.gov.in/index.php?option=com_content&view=article&id=361&Itemid=190
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-01. Retrieved 2010-03-19.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original on 2017-08-11. Retrieved 2010-12-06.
- ↑ "ആറളത്ത് ചരൽക്കുരുവിയെ കണ്ടെത്തി /മാതൃഭൂമി കണ്ണൂർ". Archived from the original on 2012-03-13. Retrieved 2012-03-13.