തലശ്ശേരി താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തലശ്ശേരി (താലൂക്ക്‌) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, തലശ്ശേരി, ‌ഇരിട്ടി, കൂത്തുപറമ്പ്‌, പേരാവൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് തലശ്ശേരി താലൂക്ക്. കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1][2].

തലശ്ശേരി ബ്ലോക്ക്[തിരുത്തുക]

തലശ്ശേരി നഗരസഭയും, ധർമ്മടം, എരഞ്ഞോളി, പിണറായി, മുഴപ്പിലങ്ങാട് , അഞ്ചരക്കണ്ടി , വേങ്ങാട് , ന്യൂമാഹി എന്നീ 7 ഗ്രാമപഞ്ചായത്തുകളും ഉൽപ്പെടുന്നതാണ് ഈ ബ്ലോക്ക്.[3] [4]

ഇരിട്ടി ബ്ലോക്ക്[തിരുത്തുക]

മട്ടന്നൂർ, ഇരിട്ടി എന്നീ നഗരസഭകളും ആറളം, അയ്യൻ കുന്ന്, കീഴല്ലൂർ, കൂടാളി, പായം, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിട്ടി ബ്ലോക്ക്.[4]

കൂത്തുപറമ്പ് ബ്ലോക്ക്[തിരുത്തുക]

കൂത്തുപറമ്പ്‌ നഗരസഭയും, ചിറ്റാരിപറമ്പ്‌, കുന്നോത്തുപറമ്പ്‌, മാങ്ങാട്ടിടം, മൊകേരി, പന്ന്യന്നൂർ, പാനൂർ, പാട്യം, തൃപ്പങ്ങോട്ടൂർ, വേങ്ങാട്‌ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് ബ്ലോക്ക്.[4]

പേരാവൂർ ബ്ലോക്ക്[തിരുത്തുക]

പേരാവൂർ, കണിച്ചാർ, കേളകം, കോളയാട്‌, കൊട്ടിയൂർ, മാലൂർ, മുഴക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പേരാവൂർ ബ്ലോക്ക്.[4]

അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
  2. http://keralaonlinenews.com/iritty-taluke-ioommen-chandy-inaugurated-iritty-oommen-chandy-malayalam-news-68618.html/
  3. http://kannur.nic.in/panch.htm
  4. 4.0 4.1 4.2 4.3 http://lsgkerala.in/thalasseryblock/
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_താലൂക്ക്‌&oldid=2597273" എന്ന താളിൽനിന്നു ശേഖരിച്ചത്