കണ്ണൂർ ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വടക്കൻ ജില്ലകളിൽ രണ്ടാമത്തെതായ കണ്ണൂർ ജില്ലയിലെ കണ്ണൂർ നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. കണ്ണൂർ ജില്ലയുടെ ആകെ വിസ്തൃതി 2968 ചതുരശ്രകിലോമീറ്ററാണ്[1]. കണ്ണൂർ ജില്ലയിലെ നഗരസഭകൾ ഒഴിച്ച് 71 പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിൻ്റെ അധികാര പരിധിയിൽ പെടുന്നു.

പയ്യന്നൂർ ‍, തളിപ്പറമ്പ് , ഇരിക്കൂർ, കണ്ണൂർ ‍, എടക്കാട് , തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി , പേരാവൂർ ‍, പാനൂർ, കല്ല്യാശ്ശേരി എന്നിങ്ങനെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 71 ഗ്രാമപഞ്ചായത്തുകളും ആണ്

ഈ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നത്[2] കരിവെള്ളൂർ, ആലക്കോട്, നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ, തില്ലങ്കേരി, കോളയാട്, പാട്യം, കൊളവല്ലൂർ, പന്ന്യന്നൂർ, കതിരൂർ, പിണറായി, വേങ്ങാട്, ചെമ്പിലോട്, കൂടാളി, മയ്യിൽ, കൊളച്ചേരി, അഴീക്കോട്, കല്യാശേരി, ചെറുകുന്ന്, കുഞ്ഞിമംഗലം, പരിയാരം, കടന്നപ്പള്ളി എന്നിങ്ങിനെ 24 ഡിവിഷനുകളാണുള്ളത്.[3] കെ.വി. സുമേഷാണ് നിലവിലെ പ്രസിഡണ്ട്.[4] [5]

അവലംബം[തിരുത്തുക]

  1. "http://lsgkerala.in/kannur/". Archived from the original on 2013-04-19. Retrieved 2010-11-30. {{cite web}}: External link in |title= (help)
  2. http://www.deshabhimani.com/news/kerala/latest-news/512750
  3. http://www.deshabhimani.com/news/kerala/latest-news/513033
  4. http://www.deshabhimani.com/news/kerala/news-kerala-22-02-2016/540864
  5. http://www.madhyamam.com/kerala/2016/feb/22/179966

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]