ചിറക്കൽ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറക്കൽ. പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ. ഇതുകൂടാതെ, കണ്ണൂർ കോർപ്പറേഷനുമായും ഇതിന് അതിർത്തിയുണ്ട്. കണ്ണൂർ നഗരത്തിനു സമീപം ആണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം, കേരള ഫോക്‌ലോർ അക്കാദമി എന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണക്ഷേത്രം,ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവയും ഈ പഞ്ചായത്തിലാണ്.
വാർഡുകൾ[തിരുത്തുക]
- റെയിൽവേ കട്ടിംഗ്
- മന്ന
- പട്ടുവതെരു
- പുഴാതി
- കീരിയാട്
- ബാലൻ കിണർ
- കാട്ടാമ്പള്ളി
- കോട്ടക്കുന്ന്
- പുഴാതി അമ്പലം
- ഓണപറംബ്
- കാഞ്ഞിരതറ
- അരയംമ്പത്
- പനങ്കാവ്
- മുകളിലെ പീടിക
- പുതിയതെരു
- ചാലുവയൽ
- പുതിയതെരു മണ്ഡപം
- കടലായി
- അർപ്പംതോട്
- ആലവിൽ സൌത്ത്
- ആറാം കോട്ടം
- അലവിൽ നോർത്ത്
- പുതിയപറമ്പ്[1]
അവലംബം[തിരുത്തുക]
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-29.