കണ്ണൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
11
കണ്ണൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം163205 (2016)
നിലവിലെ അംഗംരാമചന്ദ്രൻ കടന്നപ്പള്ളി
പാർട്ടികോൺഗ്രസ് (എസ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ നഗരസഭയും , ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. [1]

കണ്ണൂർ നിയമസഭാമണ്ഡലം

1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 67 ൽ ലീഗിലെ ഇ അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ എൻ കെ കുമാരനോട്‌ പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ്‌ എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും സഭാംഗമായി കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി ആണ്‌ 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [18] [19]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
2009* എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.വി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ. സുധാകരൻ കോൺഗ്രസ് കെ.പി. സഹദേവൻ സി.പി.ഐ, എൽ.ഡി.എഫ്.
2001 കെ. സുധാകരൻ കോൺഗ്രസ്
1996 കെ. സുധാകരൻ കോൺഗ്രസ്
1991 എൻ. രാമകൃഷ്ണൻ കോൺഗ്രസ്
1987 പി. ഭാസ്‌കരൻ
1982 പി. ഭാസ്‌കരൻ
1980 പി. ഭാസ്‌കരൻ
1977 പി. ഭാസ്‌കരൻ
1970 എൻ.കെ. കുമാരൻ
1967 ഇ. അഹമ്മദ് മുസ്ലീം ലീഗ്
1960*1 ആ. ശങ്കർ
1960*2 പി. മാധവൻ
1957*1 സി. കണ്ണൻ
1957*2 കെ.പി. ഗോപാലൻ
 • 2009 - ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെച്ചപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പ്.
 • *1 - കണ്ണൂർ 1 ലെ അംഗം
 • *2 - കണ്ണൂർ 2 ലെ അംഗം

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [21] 185543 144446 കെ. സുധാകരൻ- കോൺഗ്രസ് 82994 കെ.പി. സഹദേവൻ - സി.പി.ഐ 53456 ഭാഗ്യശീലൻ ചാലാട് ബി.ജെ.പി

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-22.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-09.
 4. http://www.keralaassembly.org/election/assembly_poll.php?year=2011&no=11
 5. http://www.niyamasabha.org/codes/mem_1_11.htm
 6. http://www.niyamasabha.org/codes/mem_1_10.htm
 7. http://www.niyamasabha.org/codes/mem_1_9.htm
 8. http://www.niyamasabha.org/codes/mem_1_8.htm
 9. http://www.niyamasabha.org/codes/mem_1_7.htm
 10. http://www.niyamasabha.org/codes/mem_1_6.htm
 11. http://www.niyamasabha.org/codes/mem_1_5.htm
 12. http://www.niyamasabha.org/codes/mem_1_4.htm
 13. http://www.niyamasabha.org/codes/mem_1_3.htm
 14. http://www.niyamasabha.org/codes/mem_1_2.htm
 15. http://www.niyamasabha.org/codes/mem_1_2.htm
 16. http://www.niyamasabha.org/codes/mem_1_1.htm
 17. http://www.niyamasabha.org/codes/mem_1_1.htm
 18. http://www.ceo.kerala.gov.in/electionhistory.html
 19. http://www.keralaassembly.org
 20. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
 21. http://www.keralaassembly.org/kapoll.php4?year=2006&no=10
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_നിയമസഭാമണ്ഡലം&oldid=3652295" എന്ന താളിൽനിന്ന് ശേഖരിച്ചത്