പീരുമേട് നിയമസഭാമണ്ഡലം
ദൃശ്യരൂപം
92 പീരുമേട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 175524 (2016) |
നിലവിലെ അംഗം | വാഴൂർ സോമൻ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | ഇടുക്കി ജില്ല |
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പീരുമേട് നിയമസഭാമണ്ഡലം. പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് പീരുമേട് നിയമസഭാമണ്ഡലം. സി.പി.ഐ.യിലെ വാഴൂർ സോമനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.