പാറശ്ശാല നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന നിയമസഭാമണ്ഡലമാണ്‌ പാറശ്ശാല. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാറശ്ശാല നിയോജക മണ്ഡലം നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു മണ്ഡലമാണ്

പ്രദേശങ്ങൾ[തിരുത്തുക]

അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു[1]. സി.കെ.ഹരീന്ദ്രൻ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്[2]. പാറശ്ശാല, കുന്നത്തുകാൽ, കൊല്ലയിൽ എന്നീ പഞ്ചായത്തുകൾ ഒഴികെ ബാക്കിയുള്ള പഞ്ചായത്തുകൾ മണ്ഡല പുനഃസംഘടനയ്ക്കുശേഷം കൂട്ടിച്ചേർക്കപ്പെട്ടവയാണ്. തീരദേശ പഞ്ചായത്തുകളായ കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളും ചെങ്കൽ, തിരുപുറം എന്നീ പഞ്ചായത്തുകളും ഈ പുനഃസംഘടയിൽ ഈ മണ്ഡലത്തിൽ നിന്നും മാറ്റപ്പെടുകയും ചെയ്തു[3].

സമ്മതിദായകർ[തിരുത്തുക]

2011-ലെ കേരള നിയമസഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ ആകെ 166 പോളിങ് സ്റ്റേഷനുകളിലായി 186001 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 97168 പേർ സ്ത്രീകളും 88833 പേർ പുരുഷന്മാരുമാണ്[3]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2001 എ.റ്റി. ജോർജ്([[കോൺഗ്രസ് (ഐ.), യു.ഡി.എഫ് ആനാവൂർ നാഗപ്പൻ(സി.പി.എം., എൽ.ഡി.എഫ്.
2006 [15] 158098 97860 ആർ.സെൽവരാജ്(CPI (M) ) 49297 എൻ.സുന്ദരൻ നാടാർ(INC(I)) 44890 ജി.സുദേവൻ(BSP) 1
2001[16] 159833 105206 എൻ.സുന്ദരൻ നാടാർ(INC(I)) 55915 ആർ.സെൽവരാജ്(CPI (M)) 44365 വി.കെ. അശോക്(BJP) 2
1996[17] 153017 99953 എൻ.സുന്ദരൻ നാടാർ(INC(I)) 36297 W.R. ഹീബ(CPI (M)) 31570 എം.ആർ. രഘുചന്ദ്രബാൽ(INC(I)) 4290
1991[18] 141743 99818 എം.ആർ. രഘുചന്ദ്രബാൽ(INC(I)) 48423 എം. സത്യനേശൻ(CPI (M)) 40788 പാറശ്ശാല പ്രേംകുമാർ(BJP) 1868 (അസാധു)
1987[19] 119240 91198 എം. സത്യനേശൻ(CPI (M)) 41754 എൻ.സുന്ദരൻ നാടാർ(INC(I)) 35062 പി. സുകുമാരൻ നായർ(HM) 606 (അസാധു)
1982 [20] 95560 66790 എൻ.സുന്ദരൻ നാടാർ(INC(I)) 34503 വി.ജെ. തങ്കപ്പൻ(CPI (M) ) 31782 ഇല്ല 505 (അസാധു)
1957 എം. കുഞ്ഞുകൃഷ്ണൻ നാടാർ(INC(I)) കെ. കൃഷ്ണപിള്ള, പി.എസ്.പി.

കുറിപ്പുകൾ[തിരുത്തുക]

പാറശ്ശാലയിൽ നിന്നും നാലുതവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.സുന്ദരൻ നാടാർ പതിനൊന്നാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഏഴാം കേരള നിയമസഭയിൽ ഗതാഗതം,കൃഷി വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുൻ ജനപ്രതിനിധിയായ എം.ആർ.രഘുചന്ദ്രബാൽ ഒൻപതാം കേരള നിയമസഭയിൽ എക്സൈസ് വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]