ഉള്ളടക്കത്തിലേക്ക് പോവുക

എം.ആർ. രഘുചന്ദ്രബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ആർ. രഘുചന്ദ്രബാൽ
സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി
പദവിയിൽ
1991-1995
മുൻഗാമികെ.ആർ.ഗൗരിയമ്മ
പിൻഗാമിപന്തളം സുധാകരൻ
കേരള നിയമസഭാംഗം
പദവിയിൽ
1991-1996, 1980-1982
മണ്ഡലം
  • കോവളം
  • പാറശാല
വ്യക്തിഗത വിവരങ്ങൾ
ജനനം12 മാർച്ച് 1950
കാഞ്ഞിരംകുളം
മരണംനവംബർ 8, 2025(2025-11-08) (74 വയസ്സ്)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസി എം ഓമന
കുട്ടികൾ2 sons
As of 8 നവംബർ, 2025
ഉറവിടം: [1]

1991 മുതൽ 1995 വരെ നിലവിലിരുന്ന നാലാം കരുണാകരൻ മന്ത്രിസഭയിലെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു എം.ആർ. രഘുചന്ദ്രബാൽ (1950-2025). രണ്ടു തവണ കേരള നിയമസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ കാഞ്ഞിരംകുളത്ത് എം.രാഘവൻ നാടാറിന്റേയും കമല ഭായിയുടേയും മകനായി 1950 മാർച്ച് 12ന് ജനിച്ചു. ബിരുദധാരിയാണ്. 1970-കളിൽ ഇടതു വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ രഘുചന്ദ്രബാൽ ഗാനങ്ങൾ കമ്പോസ് ചെയ്യുകയും നാടകങ്ങൾ എഴുതുകയും കക്കയം ക്യാമ്പ് എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പോരാടിയ രഘുചന്ദ്രബാൽ പിന്നീട് ലീഡർ കെ.കരുണാകരൻ്റെ സ്വാധീനത്തിൽ 1977-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1978 മുതൽ 1995 വരെ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിൻ്റെ പോരാളിയും ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനുമായിരുന്നു. 1991 മുതൽ 1995 വരെ നിലവിലിരുന്ന നാലാം കരുണാകരൻ മന്ത്രിസഭയിലെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

1992-ൽ നടന്ന കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ലീഡർ കെ.കരുണാകരൻ നേതൃത്വം നൽകിയ ഐ ഗ്രൂപ്പ് കെപിസിസിയിൽ പൂർണ ആധിപത്യം നേടിയതിന് പിന്നാലെ അന്നത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന എ.കെ.ആൻ്റണിയെ തോൽപ്പിച്ച് എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിലേക്ക് കളം മാറിയ വയലാർ രവി 1992-ൽ കെ.പി.സി.സി പ്രസിഡൻ്റായതിന് പിന്നിലും രഘുചന്ദ്രബാൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.[5]

1992-ന് ശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ തിരുത്തൽ വാദത്തിന് ഒപ്പം ഐഎസ്ആർഒ ചാര കേസിൽ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വഴക്ക് കൂടി മൂർച്ഛിച്ചപ്പോൾ 1995-ൽ കേരള മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്[6] കെ.കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറിയതോടെ രഘുചന്ദ്രബാലിൻ്റെ രാഷ്ട്രീയ ജീവിതത്തിനും തിരശ്ശീല വീണു.[7]

1980-ൽ കോവളത്ത് നിന്നും 1991-ൽ പാറശാലയിൽ നിന്നും നിയമസഭാംഗമായ രഘുചന്ദ്രബാൽ 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാറശാലയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും സുന്ദരൻ നാടാറിനോട് പരാജയപ്പെട്ടു.

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ: സി.എം. ഓമന
  • മക്കൾ:
  • ആർ.വിവേക് (ദുബായ്)
  • ആർ.പ്രപഞ്ച് IAS

പദവികൾ

[തിരുത്തുക]
  • സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി - 02-07-1991 മുതൽ 16-03-1995 വരെ.
  • 1978-1995 : പ്രസിഡന്റ്, കാഞ്ഞിരംകുളം പഞ്ചായത്ത്

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996 പാറശ്ശാല നിയമസഭാമണ്ഡലം എൻ. സുന്ദരൻ നാടാർ സ്വതന്ത്ര സ്ഥാനാർത്ഥി W.R. ഹീബ സി.പി.ഐ.എം., എൽ.ഡി.എഫ്. എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.)
1991 പാറശ്ശാല നിയമസഭാമണ്ഡലം എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. സത്യനേശൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പാറശ്ശാല പ്രേംകുമാർ ബി.ജെ.പി.
1982 കോവളം നിയമസഭാമണ്ഡലം എൻ. ശക്തൻ നാടാർ ഡി.എസ്.പി. എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പൂങ്കുളം രാജു സ്വതന്ത്ര സ്ഥാനാർത്ഥി
1980 കോവളം നിയമസഭാമണ്ഡലം എം.ആർ. രഘുചന്ദ്രബാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. തങ്കയ്യൻ സി.പി.ഐ.

അവലംബം

[തിരുത്തുക]
  1. https://www.niyamasabha.nic.in/index.php/content/member_homepage/323
  2. https://www.manoramaonline.com/news/latest-news/2025/11/08/former-minister-mr-raghuchandrabaal-passes-away.html
  3. https://marunadanmalayalee.com/more/homage/reghuchandrabal-824777
  4. https://www.mathrubhumi.com/books/excerpts/mt-reghuchandrabal-book-excerpt-kerala-politics-a963c890
  5. https://newspaper.mathrubhumi.com/news/kerala/news-1.11042215
  6. https://archives.mathrubhumi.com/features/politics/isro-spy-case-and-k-karunakaran-ommen-chandy-a-k-antony-aa8f7074
  7. https://www.manoramaonline.com/district-news/thiruvananthapuram/2025/11/09/m-r-reghuchandrabal-obituary.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-14.
  9. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.ആർ._രഘുചന്ദ്രബാൽ&oldid=4579815" എന്ന താളിൽനിന്ന് ശേഖരിച്ചത്