കെ. കൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)
കെ. കൃഷ്ണപിള്ള
K. Krishna Pillai.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
പിൻഗാമിപി.കെ. ശ്രീനിവാസൻ
മണ്ഡലംപുനലൂർ
ഔദ്യോഗിക കാലം
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി. ഗോപാലൻ
പിൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
മണ്ഡലംപുനലൂർ
വ്യക്തിഗത വിവരണം
ജനനം
കെ. കൃഷ്ണപിള്ള

(1924-06-07)ജൂൺ 7, 1924
മരണം7 മേയ് 1986(1986-05-07) (പ്രായം 61)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളി(കൾ)പി. രാജമ്മ
മക്കൾമൂന്ന് മകൻ രണ്ട് മകൾ
As of ഒക്ടോബർ 29, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ. കൃഷ്ണപിള്ള[1]. പുനലൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടും നാലും കേരളനിയമസഭകളിൽ അംഗമായത്. 1924 ജൂൺ ഏഴിനാണ് ജനനം. 1943-ൽ റോയൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചു, എന്നാൽ നാവിക സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1946-ൽ ഇദേഹത്തെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1987 ജൂലൈ അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.

വഹിച്ച പദവികൾ[തിരുത്തുക]

  • കേരള നിയമസഭാംഗം - രണ്ട്, നാല് കേരളനിയമസഭ - പുനലൂർ മണ്ഡലം[2][3]
  • പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് & റെസലൂഷ്യൻ - നിയമസഭാ കമ്മിറ്റിയുടെ ചെയർമാൻ -1970-72
  • പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • സി.പി.ഐ. സ്റ്റേറ്റ് കൗൺസിൽ അംഗം

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-11-22.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-22.
  3. "Members - Kerala Legislature". ശേഖരിച്ചത് 2020-11-22.
"https://ml.wikipedia.org/w/index.php?title=കെ._കൃഷ്ണപിള്ള&oldid=3502738" എന്ന താളിൽനിന്ന് ശേഖരിച്ചത്