Jump to content

ചെങ്ങന്നൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
110
ചെങ്ങന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിന്റെ ലഘുചിത്രം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം200137 (2018)
ആദ്യ പ്രതിനിഥിആർ. ശങ്കരനാരായണൻ തമ്പി സി.പി.ഐ
നിലവിലെ അംഗംസജി ചെറിയാൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2018
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.[1].

Map
ചെങ്ങന്നൂർ നിയമസഭാമണ്ഡലം

പതിനാറു തവണയായി ഇവിടെ നിയമസഭാ ഇലക്ഷനുകൾ നടക്കുന്നു[2]. അതിൽ 6 തവണ ഇടത് മുന്നണിയും പത്ത് തവണ ഐക്യ മുന്നണീയും വിജയിച്ചു. സരസ്വതിയമ്മ ശോഭനാ ജോർജ്ജ് എന്നിവർ മൂന്നു തവണഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സരസ്വതിയമ്മ 2.3.6 നിയമസഭകളീലാണ് പ്രതിനിഥിയായത്. അതിൽ ആദ്യം കോൺഗ്രസ് ആയും രണ്ടാമത് കേരള കോൺഗ്രസ് ആയും മൂന്നാമത് എൻ ഡി പി ആഉം ആണ് വിജയിച്ചത് [3]. രണ്ട് തവണ വിഷ്ണുനാഥ്, , പി ജി പുരുഷോത്തമൻ പിള്ള എന്നിവർ വിജയിച്ചു. അഞ്ച് തവണ സ്ത്രീകളെ വിജയിപ്പിച്ചു എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 മെയ് 28നു ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. . എൽഡിഎഫിനുനു വേണ്ടി സജി ചെറിയാനും യുഡിഎഫിന് ഡി. വിജയകുമാറും ബിജെപിക്കു പി.എസ്. ശ്രീധരൻ പിള്ളയും ജനവിധി തേടി. മൂന്നു മുന്നണികൾക്കു പുറമേ ആം ആദ്മി, എസ്‍യുസിഐ കമ്യൂണിസ്റ്റ് തുടങ്ങിയ ചെറുപാർട്ടികളും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് മൽസരിച്ചു.ആകെ 17 സ്ഥാനാർഥികൾ മൽസരിച്ച് ആ മൽസരത്തിൽ സജി ചെറിയാൻ 20956 എന്ന റക്കോർഡ് ഭൂരിപക്ഷത്തിനു വിജയിച്ചു.. [4]

ചെങ്ങന്നൂരിൽ ഇതുവരെ[5]

[തിരുത്തുക]
വർഷം ആകെ വോട്ട് പോളിങ് % ജേതാവ് പാർട്ടി % രണ്ടാമൻ പാർട്ടി % ഭൂരിപക്ഷം
1957 56163 63.27 ആർ. ശങ്കരനാരായണൻ തമ്പി സി പി ഐ 55.2 കെ.ആർ. സരസ്വതി അമ്മ കോൺഗ്രസ് 36.4 5992
1960 59031 87.2 കെ.ആർ. സരസ്വതിയമ്മ കോൺഗ്രസ് 62.64 ആർ രാജശേഖരൻ തമ്പി സി പി ഐ 37.32 12901
1965 67502 78.25 കെ.ആർ. സരസ്വതിയമ്മ കേരളാ കോൺഗ്രസ് 50.23 എൻ എസ് കൃഷ്ണപ്പിള്ള കോൺഗ്രസ് 23.22 14113
1967 66153 79.67 പി .ജി.പുരുഷോത്തമൻ പിള്ള സി.പി.എം 34.76 എൻ എസ് കൃഷ്ണപ്പിള്ള കോൺഗ്രസ് 31.75 1520
1970 74979 81.23 പി .ജി.പുരുഷോത്തമൻ പിള്ള സി.പി.എം 35.91 കെ.ആർ. സരസ്വതിയമ്മ കേരളാ കോൺഗ്രസ് 32.19 2244
1977 81710 8038 എസ് തങ്കപ്പൻ പിള്ള എൻ.ഡി പി 53.13 കെ.ആർ. സരസ്വതിയമ്മ കേരളാ കോൺഗ്രസ് 42.86 6553
1980 89686 77.2 കെ.ആർ. സരസ്വതിയമ്മ എൻ.ഡി പി 52.2 തോമസ് കുതിരവട്ടം കേരള കോൺഗ്രസ് 45.79 4260
1982 87242 74.74 എസ്‌. രാമചന്ദ്രൻ പിള്ള എൻ.ഡി പി 52.02 പി കെ നമ്പ്യാർ സി.പി.എം 45.79 3291
1987 101116 79.69 മാമൻ ഐപ്പ് കോൺഗ്രസ് (എസ്) 48.02 ആർ. രാമചന്ദ്രൻ നായർ എൻ.ഡി പി 42.95 15703
1991 120775 72.62 ശോഭനാ ജോർജ്ജ് കോൺഗ്രസ് 46.95 മാമൻ ഐപ്പ് കോൺഗ്രസ് (എസ്) 42.91 3447
1996 121066 71.85 ശോഭനാ ജോർജ്ജ് കോൺഗ്രസ് 43.82 മാമൻ ഐപ്പ് കോൺഗ്രസ് (എസ്) 40.17 3102
2001 131196 72.05 ശോഭനാ ജോർജ്ജ് കോൺഗ്രസ് 43.63 കെ രാമചന്ദ്രൻ നായർ സി.പി.എം 42.08 1465
2006 121105 71.6 പി.സി. വിഷ്ണുനാഥ് കോൺഗ്രസ് 50.53 സജി ചെറിയാൻ സി.പി.എം 44.64 5132
2011 176875 70.87 പി.സി. വിഷ്ണുനാഥ് കോൺഗ്രസ് 51.98 സി. എസ്. സുജാത സി.പി.എം 42.02 12500
2016 197372 73.73 കെ.കെ. രാമചന്ദ്രൻ നായർ സി.പി.എം 36.34 പി.സി. വിഷ്ണുനാഥ് കോൺഗ്രസ് 30.85 7983
2018 199340 76.25 സജി ചെറിയാൻ സി.പി.എം 44.27 ഡി വിജയകുമാർ കോൺഗ്രസ് 30.48 20956
2021 206858 147171 സജി ചെറിയാൻ സി.പി.എം 71502 എം. മുരളി കോൺഗ്രസ് 39409 32093

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-23.
  3. http://niyamasabha.org/codes/members/m608.htm
  4. "Chengannur Election 2018".
  5. https://epaper.manoramaonline.com/MMPortalUI/Epaper.html?ed=Alappuzha,First%20Ed&dt=2018_06_01