മാന്നാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 4437.51 ഏക്കർ വിസ്തീർണ്ണമുള്ള മാന്നാർ ഗ്രാമപഞ്ചായത്ത്. ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മാന്നാർ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്നു.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - കുട്ടമ്പേരൂരാർ
 • പടിഞ്ഞാറ് - അച്ചൻകോവിലാർ
 • വടക്ക് - പമ്പാനദി
 • തെക്ക്‌ - അച്ചൻകോവിലാർ

വാർഡുകൾ[തിരുത്തുക]

 1. പാവുക്കര എ
 2. പാവുക്കര ബി
 3. പാവുക്കര സി
 4. സൊസൈറ്റി വാർഡ്‌
 5. മാന്നാർ ടൌൺ
 6. കുരട്ടിക്കാട് എ
 7. പഞ്ചായത്ത്‌ ഓഫീസ്
 8. കുരട്ടിക്കാട് ബി
 9. സ്വിച്ച്ഗീയർ ഡിവിഷൻ
 10. മുട്ടേൽ വാർഡ്‌
 11. കുട്ടംപേരൂർ എ
 12. കുട്ടംപേരൂർ ബി
 13. കുട്ടംപേരൂർ സി
 14. കുളഞ്ഞികാരാഴ്മ
 15. കുട്ടംപേരൂർ ഡി
 16. ഹോമിയോ ആശുപത്രി വാർഡ്‌
 17. ടൌൺ സൗത്ത്‌ #ടൌൺ വെസ്റ്റ്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 17.55 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,239
പുരുഷന്മാർ 13,725
സ്ത്രീകൾ 14,514
ജനസാന്ദ്രത 1609
സ്ത്രീ : പുരുഷ അനുപാതം 1057
സാക്ഷരത 95%

അവലംബം[തിരുത്തുക]