ആലപ്പുഴ നിയമസഭാമണ്ഡലം
(ആലപ്പുഴ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
104 ആലപ്പുഴ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 193532 (2016) |
നിലവിലെ എം.എൽ.എ | ടി.എം. തോമസ് ഐസക്ക് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | ആലപ്പുഴ ജില്ല |
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ആലപ്പുഴ നിയമസഭാമണ്ഡലം. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളും; ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.[1]. 2011 മുതൽ സി.പി.എമ്മിലെ ടി.എം. തോമസ് ഐസക്കാണ് ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.