തുറവൂർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിലാണ് തുറവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തുറവൂരു നിന്ന് എറണാകുളം ആലപ്പുഴയ്ക്കും 32 കിലോമീറ്റർ ദൂരമാണുള്ളത്. തുറവൂരിലൂടെ ദേശീയപാത - 47 കടന്നു പോവുന്നുണ്ട്. തീരദേശ റെയിൽപ്പാതയിൽ തുറവൂരിൽ ഒരു സ്റ്റേഷനുമുണ്ട്. തുറവൂർ മഹാക്ഷേത്രം ദക്ഷിണേന്ത്യയിലാകെ പ്രസിദ്ധമാണ്. രണ്ടു പ്രതിഷ്ഠകളുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണിത്. നരസിംഹവും (വടക്കനപ്പൻ); മഹാസുദർശനമൂർത്തിയും (തെക്കനപ്പൻ) ആണു പ്രതിഷ്ഠകൾ. അടുത്തയിടെ തുറവൂർ മഹാക്ഷേത്രം ശബരിമലയുടെ ഇടത്താവളമായി പ്രഖ്യാപിക്കുകയുണ്ടായി. ഗൗഡസാരസ്വതബ്രാഹ്മണരുടേതായ തിരുമല ദേവസ്വം വക ലക്ഷ്മീ-നരസിംഹ ക്ഷേത്രവും തുറവൂരിന്റെ ക്ഷേത്രപ്പെരുമയ്ക്ക് മാറ്റുകൂട്ടുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പള്ളിത്തോട്
 2. ആലുങ്കൽ
 3. കളരിക്കൽ
 4. തുറവൂർ ടൌൺ
 5. എസ്. സി. എസ്. ഹൈസ്ക്കൂൾ
 6. ആലുംവരമ്പ്
 7. വളമംഗലം വടക്ക്‌
 8. കാടാതുരുത്ത്
 9. എസ്.എച്ച്. ചർച്ച്
 10. വളമംഗലം തെക്ക്‌
 11. പഴമ്പള്ളിക്കാവ്
 12. പഞ്ചായത്ത് ഓഫീസ്
 13. മില്മ ഫാക്ടറി
 14. പുത്തൻകാവ്
 15. മനക്കോടം
 16. ഇല്ലിക്കൽ
 17. പടിഞ്ഞാറേ മനക്കോടം
 18. അന്നാപുരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 19.18 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,583
പുരുഷന്മാർ 12,549
സ്ത്രീകൾ 13,034
ജനസാന്ദ്രത 1334
സ്ത്രീ : പുരുഷ അനുപാതം 1039
സാക്ഷരത 93%

ബാങ്കുകൾ[തിരുത്തുക]

 1. ഫെഡറൽ ബാങ്ക്
 2. കാനറാ ബാങ്ക്

സ്ക്കൂളുകൾ[തിരുത്തുക]

 1. ടി.ഡി ഹൈസ്ക്കൂൾ
 2. എസ്.സി.എസ്.എച്.എസ്. വളമംഗലം

അവലംബം[തിരുത്തുക]