ആര്യാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ളോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 6.87 ച.കി.മീ വിസ്തീർണ്ണമുളള ആര്യാട് ഗ്രാമപഞ്ചായത്ത്. 1961- ൽ രൂപീകരിച്ച ഈ പഞ്ചായത്തിൽ 18 വാർഡുകളാണ് നിലവിലുള്ളത്.

അതിരുകൾ[തിരുത്തുക]

മണ്ണഞ്ചരി ഗ്രാമ പഞ്ചായത്ത്, ആലപ്പുഴ നഗരസഭ, അറബിക്കടൽ എന്നിവയാണ് ആര്യാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. കോമളപുരം ആര്യാട് പഞ്ചായത്തിലെ പ്രധാന സ്ഥലമാണ്. നവഭാവന വായനശാല, സാംസ്കോരോദയം വായനശാല, ഐക്യഭാരതം വായനശാല എന്നിവ ഇവിടുത്തെ പ്രധാന സാംസ്കാരിക നിലയങ്ങളാണ്. കൈതത്തിൽ ക്ഷേത്രം, ചാരംപറംബ്, തിരുവിളക്ക് എന്നിവ പ്രധാന ക്ഷേത്രങ്ങളുമാണ്.

വാർഡുകൾ[തിരുത്തുക]

 1. സാംസ്‌കാരിക നിലയം
 2. കൈതത്തിൽ
 3. ആശാൻ സ്മാരക ഗ്രന്ഥശാല
 4. കോമളപുരം
 5. ലൂഥറൻ ഹൈസ്കൂൾ
 6. കൃഷിഭവൻ
 7. ചാരംപറമ്പ്‌
 8. സർഗ്ഗവാർഡ്‌
 9. ചെമ്പന്തറ
 10. തിരുവിളക്ക്
 11. അയ്യൻകാളി
 12. നവാദർശ
 13. രാമവർമ്മ
 14. പഷ്ണാമ്പലം
 15. ഐക്യഭാരതം
 16. നോൺടൌൺതുമ്പോളി
 17. തുമ്പോളി തീരദേശം
 18. എ .എസ്‌ .കനാൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ആര്യാട്
വിസ്തീര്ണ്ണം 6.87 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,043
പുരുഷന്മാർ 11,811
സ്ത്രീകൾ 12,232
ജനസാന്ദ്രത 3500
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 95%

അവലംബം[തിരുത്തുക]