കായംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായംകുളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കായംകുളം (വിവക്ഷകൾ) എന്ന താൾ കാണുക. കായംകുളം (വിവക്ഷകൾ)
കായംകുളം
പട്ടണം, നഗരസഭ, നിയമസഭാമണ്ഡലം
കായംകുളം ബസ് സ്റ്റാൻഡ്
കായംകുളം ബസ് സ്റ്റാൻഡ്
കായംകുളം is located in Kerala
കായംകുളം
കായംകുളം
Location in Kerala, India
Coordinates: 9°10′N 76°29′E / 9.17°N 76.49°E / 9.17; 76.49Coordinates: 9°10′N 76°29′E / 9.17°N 76.49°E / 9.17; 76.49
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
Government
 • Type നഗരസഭ
 • Body നഗരസഭ
 • നിയമസഭാംഗം പ്രതിഭ ഹരി
Population (2001)
 • Total 68,585[1]
Languages
 • Official മലയാളം, ഇംഗ്ലീഷ്
Time zone IST (UTC+5:30)
പോസ്റ്റൽ ഇൻഡക്സ് നമ്പർ 690502
ടെലിഫോൺ കോഡ് +91-479
വാഹനകോഡ് KL-29
സാക്ഷരത 81.76%%
സ്ത്രീപുരുഷ അനുപാതം 0.944 /

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 47 കായംകുളത്ത് കൂടി കടന്നുപോകുന്നു. മലയാളത്തിലെ കായം, കുളം എന്നീ വാക്കുകൾ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്.[2]

കൃഷ്ണപുരം കൊട്ടാരം[തിരുത്തുക]

പ്രധാന ലേഖനം: കൃഷ്ണപുരം കൊട്ടാരം
കൃഷ്ണപുരം കൊട്ടാരം
കായംകുളം വാൾ

കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും, വടക്ക് ത്രിക്കുന്നപ്പുഴയും, കിഴക്ക് പന്തളംദേശവഴിയും, പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ.

നാടകസമിതികൾ[തിരുത്തുക]

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ഭാഗ്യനക്ഷത്രം, "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

കായംകുളം റെയിൽവേ ജംഗ്ഷൻ

ആരാധനാലയങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • എം എസ് എം കോളേജ് കായംകുളം
  • ഗവ. വിമൻസ് പോളിടെക്നിക് കോളേജ് കായംകുളം
  • ടെക്നിക്കൽ ഹൈ സ്കൂൾ, കൃഷ്‌ണപുരം കായംകുളം
  • ഗവ. ബിഎഡ് സെന്റർ കായംകുളം

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ

എല്ലാ വർഷവും ഓച്ചിറ ക്ഷേത്രത്തിൽ ഓച്ചിറ വൃശ്ചികം ഉത്സവം ആഘോഷിക്കുന്നു.

എല്ലാ വർഷവും കുംഭമാസത്തിൽ നടക്കുന്ന ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവം ഓച്ചിറയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് ഭക്തജനങ്ങൾ തടിച്ചുകൂടുന്ന ഒരു ഉത്സവമാണ്. ആഘോഷപൂർവ്വം കൊണ്ടാടുന്ന ഈ ഉത്സവം തെക്കിന്റെ കുംഭമേള എന്ന് അറിയപ്പെടുന്നു.

അനുബന്ധം[തിരുത്തുക]

  1. http://censusindia.gov.in/towns/ker_towns.pdf
  2. ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി


സ്ഥാനം: 9°11′N, 76°30′E

"https://ml.wikipedia.org/w/index.php?title=കായംകുളം&oldid=2381019" എന്ന താളിൽനിന്നു ശേഖരിച്ചത്