തച്ചടി പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തച്ചടി പ്രഭാകരൻ
ധനകാര്യവകുപ്പ് മന്ത്രി,കേരള നിയമസഭ മുതൽ
ഓഫീസിൽ
1982 മെയ് 24 – 1983 ആഗസ്റ്റ് 29
മുൻഗാമികെ.എം. മാണി
പിൻഗാമിവി. വിശ്വനാഥമേനോൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1936-11-16)16 നവംബർ 1936
പത്തിയൂർ മാവേലിക്കര കേരളം,  ഇന്ത്യ
മരണം14 ഫെബ്രുവരി 2000(2000-02-14) (പ്രായം 63)
രാഷ്ട്രീയ കക്ഷികോൺഗ്രസ് ഐ
പങ്കാളി(കൾ)സരോജിനി
കുട്ടികൾ3 ബിജു പ്രഭാകർ
മാതാപിതാക്കൾ
ജോലിസാമൂഹ്യപ്രവർത്തകൻ,

ഒരു കോൺഗ്രസ് നേതാവായിരുന്നു തച്ചടി പ്രഭാകരൻ (16 നവംബർ 1936 -14 ഫെബ്രുവരി 2000). 1986 മുതൽ കുറച്ച് കാലം ഇദ്ദേഹം കേരളത്തിലെ ധനകാര്യമന്ത്രിയുമായിരുന്നു.

ജീവചരിത്രം[തിരുത്തുക]

1936 നവംബർ 16-നു ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് പത്തിയൂരിൽ വേലായുധന്റെ പുത്രനായി ജനിച്ചു. ചെറുപ്പകാലം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു, കൂടാതെ ഡിസിസി പ്രസിഡന്റ്, കേരള പിസിസി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ആലപ്പുഴ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, പല്ലന കുമാരൻ ആശാൻ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയുടെ പ്രസിഡന്റായും വിവിധ സമയങ്ങളിൽ പ്രവർത്തിച്ചു. 1980, 1982, 1991 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കായംകുളം നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി .

കുടുംബം[തിരുത്തുക]

അദ്ദേഹത്തിന്റെ മകൻ ബിജു പ്രഭാകർ IAS, കേരളത്തിലെ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു, ഇപ്പോൾ ഗവൺമെന്റ് സെക്രട്ടറി, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ്, കേരള സർക്കാർ, KSRTC CMD (ചെയർമാനും മാനേജിംഗ് ഡയറക്ടർ) എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

തിരഞ്ഞെടുപ്പുകൾ [1][തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1980 കായംകുളം തച്ചടി പ്രഭാകരൻ കോൺഗ്രസ് (എ), എൽ.ഡി.എഫ് തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപ്പിള്ള കോൺഗ്രസ് ഐ,യു.ഡി.എഫ്.
1982 കായംകുളം തച്ചടി പ്രഭാകരൻ സ്വതന്ത്രൻ, എൽ.ഡി.എഫ് [എം.കെ രാഘവൻ]] ഐ.സി എസ്, യു.ഡി.എഫ്.
1991 കായംകുളം തച്ചടി പ്രഭാകരൻ ഐ.എൻ.സി. യു.ഡി.എഫ്. എം.ആർ ഗോപാലകൃഷ്ണൻ സി.പി.ഐ.എം.എൽ.ഡി.എഫ്
1996 കായംകുളം ജി.സുധാകരൻ സി.പി.ഐ.എം.എൽ.ഡി.എഫ് തച്ചടി പ്രഭാകരൻ ഐ.എൻ.സി. യു.ഡി.എഫ്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തച്ചടി_പ്രഭാകരൻ&oldid=3754420" എന്ന താളിൽനിന്ന് ശേഖരിച്ചത്