പി.കെ. കുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. കുഞ്ഞ്

കേരള സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രിയും ദീർഘകാലം നിയമസഭാ സാമജികനുമായിരുന്ന പൊതു പ്രവർത്തകനാണ് പി.കെ. കുഞ്ഞ്(1906 - 24 ജൂൺ 1979). 1937 ലെ ശ്രീ മൂലം അസംബ്ലിയിലും 1948 - 49 ലെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും 1954 ലെ തിരു കൊച്ചി അസംബ്ലിയിലും അംഗമായിരുന്നു. രണ്ടാം കേരള നിയമസഭയിലേക്ക് കൃഷ്ണപുരത്തു നിന്നും പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായും മൂന്നാം നിയമസഭയിലേക്ക് കായംകുളത്തു നിന്ന് എസ്.എസ്.പി സ്ഥാനാർത്ഥിയായും വിജയിച്ചു. ഇദ്ദേഹം ധന മന്ത്രിയായിരിക്കുമ്പോഴാണ് കേരള സംസ്ഥാന ഭാഗ്യക്കുറി സ്ഥാപിക്കുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

ഇന്റർമീഡിയറ്റ് വരെ പഠിച്ചിട്ടുണ്ട്. 6 മാർച്ച് 1967 മുതൽ 13 മേയ് 1969 വരെ ധന മന്ത്രിയായും 1954 ൽ തൊഴിൽ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രിയായും (തിരു കൊച്ചി അസംബ്ലിയിൽ)പ്രവർത്തിച്ചു. അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് വിപ്പായി തിരുവിതാംകൂർ ഇസംബ്ലിയിൽ പ്രവർത്തിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി, തിരു - കൊച്ചി മുസ്ലീം ലീഗ് പ്രസിഡന്റ്, പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കായംകുളം എം.എസ്.എം കോളേജ് സ്ഥാപിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. ട്രേഡ് യൂണിയൻ സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചു. 1940 ൽ കോൺഗ്രസിൽ നിന്നു രാജി വച്ച് 1953 ൽ പ്രജാസഭാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.[2]

രണ്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് പി.കെ.കുഞ്ഞ് വിജയിച്ചെങ്കിലും ഇലക്ഷൻ പെറ്റീഷനെത്തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദുചെയ്യുകയും. റ്റി.എ. മൈതീൻ എം.എൽ.എ ആവുകയും ചെയ്തു.

രാജ്യാഭിമാനി (പത്രം), സ്വരാജ് (വാരിക), കേരള ജനത (പത്രം) എന്നിവയുടെ പത്രാധിപരായിരുന്നു

അവലംബം[തിരുത്തുക]

  1. http://www.keralalotteries.com/index.php/profile
  2. http://www.niyamasabha.org/codes/members/m355.htm
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞ്&oldid=1793082" എന്ന താളിൽനിന്നു ശേഖരിച്ചത്