മാവേലിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലിക്കര
Kerala locator map.svg
Red pog.svg
മാവേലിക്കര
9°16′01″N 76°33′00″E / 9.267°N 76.55°E / 9.267; 76.55
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,440
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിൽ അച്ചൻ‌കോവിലാറിനു തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് മാവേലിക്കര.

സ്ഥലനാമോത്പത്തി[തിരുത്തുക]

മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാൽ മഹാലക്ഷ്മിയെന്നൊരു അർത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവൽ എന്ന അർത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവൽ നിൽക്കുന്ന നാട് എന്ന അർത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതീഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാൽ വ്യക്തവും, യുക്തിഭദ്രവുമായ മറ്റൊരു നിഗമനം ഇങ്ങനെയാണ്. “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകൾ ആയിരുന്നുവത്രെ. അതിനാൽ, അളന്നാൽ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അർത്ഥത്തിൽ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂർ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിർത്തിയിലുൾപ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേൾക്കുന്നുണ്ട്. എന്നാൽ മാവേലിക്കരയും, മാവേലിയും തമ്മിൽ പേരിലുള്ള സമാനത മാത്രമേയുള്ളൂ എന്നാണ് ചരിത്രമതം.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

ആലപ്പുഴ ജില്ലയുടെ തെക്കായി ആണ് മാവേലിക്കര സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്ര സ്ഥാനം 9°16′01″N 76°33′00″E / 9.267°N 76.55°E / 9.267; 76.55. മാവേലിക്കരയിൽ നിന്നും തെക്ക് അര കിലോമീറ്റർ മാറിയാണ് രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത്.

സമ്പദ്‌വ്യവസ്ഥ[തിരുത്തുക]

മാവേലിക്കരയ്ക്കു ചുറ്റുമുള്ള ചില വ്യവസായങ്ങൾ:

  1. മാന്നാറിനു സമീപമുള്ള അല്ലിൻഡ് സ്റ്റീൽ
  2. കുന്നത്തിനു സമീപമുള്ള ട്രാവൻ‌കൂർ ഓക്സിജൻ
  3. സാങ്രോസ് ലബോറട്ടറീസ് : മാവേലിക്കരയിലുള്ള ഈ സ്ഥാപനത്തിൽ സോഫ്റ്റ് ജെലാറ്റിൻ കാപ്സ്യൂളുകൾ നിർമ്മിക്കുന്നു. ക്ലോപാസ്മൈൻ നിർമ്മിക്കുന്ന ലോകത്തിലെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.
  4. കെ.എസ്.ആർ.ടി.സി യുടെ ഒരു ബസ് ബോഡി നിർമ്മാണ യൂണിറ്റ് മാവേലിക്കരയിൽ പ്രവർത്തിക്കുന്നു.

ജനസംഖ്യ[തിരുത്തുക]

2001 ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് മാവേലിക്കരയിലെ ജനസംഖ്യ 28,440 ആണ്. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. മാവേലിക്കരയുടെ സാക്ഷരതാനിരക്ക് 86% ആണ്. (ദേശീയ ശരാശരി 59.5%). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 87%-ഉം സ്ത്രീകളിൽ 85%-ഉം ആണ്. മാവേലിക്കരയിലെ ജനസംഖ്യയിൽ 10% 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ ആണ്.

ഗതാഗതം[തിരുത്തുക]

ദേശീയപാത 544, എം.സി. റോഡ് എന്നിവയ്ക്ക് മദ്ധ്യഭാഗത്തായുള്ള പ്രദേശമാണ് മാവേലിക്കര. പന്തളം-ഹരിപ്പാട് റോഡ് മാവേലിക്കരയെ എം.സി. റോഡുമായും ദേശീയപാതയുമായും ബന്ധിപ്പിക്കുന്നു. തിരുവന്തപുരം കോട്ടയം റൂട്ടിലെ മാവേലിക്കര റെയിൽ‌വേ സ്റ്റേഷൻ ഒരു പ്രധാന സ്റ്റേഷൻ ആണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

മിഷിനരിപ്രവർത്തനകാലം തൊട്ട് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഈ പ്രദേശം മാവേലിക്കര നിന്നും തെക്ക് മാറി അര കിലേമീറ്റർ അയിട്ടണു രാജ്ജാ രവ്വി വർമ്മാ ക്കൊളേജ് ഓഫ് ഫൈൻ ആർട്ടസ് സ്ഥിതി ചെയ്യുന്നതു. ബിഷപ് മൂർ കോൾജും പീറ്റ് മെമ്മോറിയൽ ട്രൈനിങ് കോൾജും ഉപരിവിദ്യാഭ്യാസ് സ്ഥാപനങ്ങളാൺ,

സാംസ്കാരിക് പ്രാധാന്യം[തിരുത്തുക]

ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പൊഴും ഇവിടെയുണ്ട്. കൃഷ്ണസ്വാമി ക്ഷേത്രത്തിനുമുമ്പിലുള്ള ബുദ്ധവിഗ്രഹം, കറ്റാനം ഭരണിക്കാവ് ദേവിക്ഷേത്രത്തിനടുത്തുള്ള വിഗ്രഹവും ഉദഹരണങ്ങൾ.

രാഷ്ട്രീയം[തിരുത്തുക]

മാവേലിക്കര ഒരു ലോകസഭാ മണ്ഡലം ആണ്. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു 2005 ലോകസഭാ വിഭജനത്തിൽ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായി നിശ്ചയിച്ചത്.

മാവേലിക്കരയ്ക്ക് അടുത്തുള്ള പട്ടണങ്ങൾ[തിരുത്തുക]

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെബ്‌സൈറ്റ്

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Mavelikkara എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=മാവേലിക്കര&oldid=2222448" എന്ന താളിൽനിന്നു ശേഖരിച്ചത്