കുറക്കാവ് ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം is located in Kerala
കുറക്കാവ് ദേവി ക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°8′56″N 76°31′25″E / 9.14889°N 76.52361°E / 9.14889; 76.52361
പേരുകൾ
ദേവനാഗിരി:कुरक्कावु देवी मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശ്രീഭദ്രകാളി,പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
History
ക്ഷേത്രഭരണസമിതി:സ്വകാര്യ ദേവസ്വം ബോർഡ്ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീപരമേശ്വരൻ "കിരാതമൂർത്തിയായും" ആദിപരാശക്തിയായ ശ്രീഭദ്രകാളി "കുറക്കാവിൽ അമ്മയായും" ആരാധിക്കപ്പെടുന്നു. അഭീഷ്ടസിദ്ധിക്കായി ജനങ്ങൾ ഇവിടെ ജഗദീശ്വരിക്ക് കാര്യസിദ്ധിപൂജ സമർപ്പിക്കുന്നു. ഈ പൂജ നടത്തി കാര്യസിദ്ധി നേടിയ നിരവധി അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. എല്ലാ മലയാള മാസത്തിലെയും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ ആണ് കാര്യസിദ്ധി പൂജ നടക്കാറുള്ളത്. പാലാ കൈപ്പിള്ളീ ഇല്ലത്ത് അരുൺ ദാമോദരൻ നമ്പൂതിരി യാണ് ഇവിടുത്തെ ഇപ്പോഴത്തെ മേൽശാന്തി.

വഴിപാട്‌[തിരുത്തുക]

എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർദ്ധിച്ചതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. മൂലസ്ഥാനത്ത് "വെറ്റില പറത്തൽ" അതി പ്രധാനമായ വഴിപാടാണ്. അടുക്കു സമർപണം, കോഴി പറത്തൽ, പട്ടു ചാർത്തൽ, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. വെറ്റില പറത്ത് പ്രസിദ്ധമായതോടെ കാവിൽ ദക്ഷിണ വച്ച് വിശേഷ കലശപൂജകൾ, ഭക്തി നിർഭരമായ കീർത്തനാലാപത്തോടും സമൂഹനാമജപത്തോടും കൂടിയ കാര്യസിദ്ധിപൂജ മുതലായവ ആരംഭിച്ചു. തുടക്കത്തിൽ 100-110 പേരോടെ മാത്രമായി തുടങ്ങിയ ഈ പൂജയിൽ ഇന്ന് 25000 പേരോളം പങ്കെടുക്കുന്നത് ഇവിടുത്തെ അനുഭവസിദ്ധിയുടെ ഫലം ഒന്നുകൊണ്ടു മാത്രമാണ്.

എത്തിച്ചേരാൻ[തിരുത്തുക]

കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ചൂനാട്ടെക്കു പോകുന്ന പാതയിൽ ആണൂ കുറക്കാവ് . അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

[