ചേർത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേർത്തല
അപരനാമം: കരപ്പുറം
Kerala locator map.svg
Red pog.svg
ചേർത്തല
9.686806° N 76.336355° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ ചേർത്തല മുനിസിപ്പാലിറ്റി
'
വിസ്തീർണ്ണം 187.43ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 3,02,194[1]
ജനസാന്ദ്രത 1612/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688524
+91 478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, പാതിരാമണൽ ദ്വീപ്

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്‌.

പേരിനു പിന്നിൽ[തിരുത്തുക]

ഐതിഹ്യം[തിരുത്തുക]

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്. [2]

ചരിത്രം[തിരുത്തുക]

ഒന്നാം ലോക മഹായുദ്ധത്തിൽ ചേർത്തലയിൽ നിന്നും 112 പേർ പങ്കെടുത്തു

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ്‌ പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ്‌ ഇതിൽ കണ്ടത്‌[3]. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു.

ആരാധനാലയങ്ങൾ[തിരുത്തുക]

കൊലപ്പള്ളി ദേവീക്ഷേത്രം ഇവിടുത്തെ നവരാത്രി ഉൽസവം വളരെ പ്രസിദ്ധമാണ്. അനവധി ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ - മുസ്ലിം പള്ളികളും ഇവിടെ ഉണ്ട്. ചേർത്തല കാർത്ത്യായനി ക്ഷേത്രം, വേളോർവട്ടം ശ്രീ മഹാദേവക്ഷേത്രം, മരുത്തോർവട്ടം ശ്രീധന്വന്തരിക്ഷേത്രം, മരുത്തോർവട്ടം ദേവി, ഇലഞ്ഞാംകുളങ്ങര ക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, വാരനാട് ദേവീക്ഷേത്രം, കടമ്പനാട് ദേവീക്ഷേത്രം, കണ്ടമംഗംലം ദേവീക്ഷേത്രം, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം, മാരാരിക്കുളം ശിവ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രശസ്തമാണ്. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രം ഇവിടെ ആണ് ഉള്ളത്. നരസിംഹ മൂർത്തി പ്രതിഷ്ഠയുള്ള തുറവൂർ മഹാക്ഷേത്രം ഏറെ പ്രശസ്തമാണ്. ഇവിടത്തെ ദാരുശില്പങ്ങൾ അപൂർവ്വസുന്ദരമായ കാഴ്ചയാണ്. ശ്രീധരമേനോന്റെ കേരള സാംസ്കാരിക ചരിത്രത്തിൽ ഈ ശില്പങ്ങളെ കുറിച്ചു പരാമർശമുണ്ട്.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിലെ കർക്കിടക വാവ് വളരെ പ്രശസ്തമാണ്. ഇവിടുത്തെ മുക്കിടി നേദ്യം ഉദരരോഗത്തിനു വളരെ നല്ലതാണ് എന്നു വിശ്വസിക്കപ്പെടുന്നു. ഇതു നടത്തുവാനായി വളരെ ദൂരെ നിന്നു പോലും വിശ്വാസികൾ എത്തിചേരുന്നു. മേടമാസത്തിലെ ചോതി മുതൽ തിരുവോണം വരെ ആണ് ഇവിടുത്തെ ഉൽസവം. ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും, നവരാത്രിയും മറ്റും ഇതുപോലെ പ്രസിദ്ധമാണ്.

കണിച്ചുകുളങ്ങര ദേവി ക്ഷേത്രം ദേശിയപാതയിൽ നിന്നും ഒരു കി.മി. ഉള്ളിലായി സ്ഥിതി ചെയ്യുന്നു. പണ്ട് കാലം മുതലേ വളരെ പ്രസിദ്ധമായ ഭദ്രകാളി ദേവി ക്ഷേത്രം ആണ് കണിച്ചുകുളങ്ങര. കണിച്ചുകുളങ്ങരയും കണ്ടമംഗലവും കൊടുങ്ങല്ലൂരും ഒരേ കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളായിരുന്നത്രെ! ഈ മൂന്ന് ക്ഷേത്രങ്ങളിലും അബ്രാഹ്മണർ ആയിരുന്നു പൂജ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ഇന്നും അവ തുടർന്ന് പോരുന്നു. കണിച്ചുകുളങ്ങര ദേവിയും കണ്ടമംഗലത്തമ്മയും കൊടുങ്ങല്ലൂർ ഭഗവതിയും സഹോദരിമാരായി പഴമക്കാർ വാഴ്ത്തുന്നു. അറവുകാട്ടമ്മ അറിഞ്ഞു വന്നു കണ്ടോങ്ങലത്തമ്മ കണ്ടു വന്നു കളിച്ചുകുളങ്ങര ദേവി കളിച്ചു വന്നു എന്ന ചൊല്ലിൽ നിന്നും കണ്ടമംഗലം പണ്ട് കണ്ടോങ്ങലം എന്നും കണിച്ചുകുളങ്ങര കളിച്ചുകുളങ്ങര ആയിരുന്നു എന്നും കാണാം. കണിച്ചുകുളങ്ങര ദേവി ക്ഷേത്ര മഹോത്സവം ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്നു. ജനത്തിരക്ക് കൊണ്ടും വിശ്വാസം കൊണ്ടും പ്രതാപം കൊണ്ടും ഈ വിശേഷണം അനുയോജ്യമാണ്.

കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ചേർത്തല എറണാകുളം ദേശിയപാതയിൽ തങ്കി കവലയിൽ നിന്നും ഏകദേശം ഒരു ഫർലോംഗ് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു. ബുദ്ധമതകേന്ദ്രമായിരുന്നു ഇവിടം എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആരുന്നു. ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട വിവിധ കുടുംബങ്ങൾക്ക് പുറമേ ഇടപ്പള്ളി രാജാവിനും ഈ ക്ഷേത്രത്തിൽ അവകാശം ഉണ്ടായിരുന്നു. തിരിപിടിത്തം, ചിക്കര, കൂത്ത്‌ തുടങ്ങിയവ ഇവിടെ നിലനിന്നിരുന്ന ബുദ്ധ ആശ്രമത്തിൽ നിന്നും തുടർന്ന് വന്ന ആചാരങ്ങൾ ആയി കരുതുന്നു. ഇടക്കാലത്ത് ക്ഷേത്രത്തിന്റെ സ്വത്തുവകകൾ കൈവിട്ടു പോകുകയും ക്ഷേത്രഭരണം സർക്കാർ നിയോഗിച്ച റിസീവറിന്റെ കീഴിലാവുകയും ചെയ്തു. ഇതോടുകൂടി നിത്യപൂജയ്ക് പോലും വകയില്ലാതെ വരികയും ചെയ്തു. പിന്നീടു ക്ഷേത്രഭരണം പ്രദേശത്തെ ഈഴവരുടെ കൈയിൽ ആവുകയണുണ്ടായത്. കാലാനന്തരം ക്ഷേത്രം പൂർവനിലയിൽ കീർത്തിനേടുകയും കണിച്ചുകുളങ്ങര, വാരനാട് എന്നീ ദേവിക്ഷേത്രങ്ങളിലേത് പോലെ ചിട്ടയുള്ള ഒരു മഹാക്ഷേത്രമായി ഉയരുകയും ചെയ്തു. ഇന്ന് കരപ്പുറത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ടമംഗലം ദേവി ക്ഷേത്രം..

യേശുവിന്റെ കുരിശാരോഹണത്തിനു 19 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ വിശുദ്ധ തോമാശ്ലീഹ (സെൻറ് തോമസ്) ഇവിടെ കൊക്കോതമംഗലത്ത് വന്നു പള്ളി സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ചേർത്തല മുട്ടം ഫെറോന പള്ളി, തങ്കി പള്ളി, പോർച്ചുഗീസുകാരാൽ സ്ഥാപിതമായ അർത്തുങ്കൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയും ഇവിടെ തന്നെ. പ്രാചീന കാലത്തു ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ചേർത്തല.

വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
അർത്തുങ്കൽ വി.ആൻഡ്രൂസ് പള്ളി
വയലാർ രക്തസാക്ഷി മണ്ഡപം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ആർട്സ് & സയൻസ് കോളേജ്[തിരുത്തുക]

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ആശുപത്രികൾ[തിരുത്തുക]

 • താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല
 • കെ.വി.എം. ഹോസ്പിറ്റൽ, ചേർത്തല
 • സേക്രഡ് ഹാർട്ട് ഗ്രീൻഗാർഡൻസ് ഹോസ്പിറ്റൽ (മതിലകം ഹോസ്പിറ്റൽ), ചേർത്തല
 • ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ( എക്സ്-റേ ഹോസ്പിറ്റൽ),ചേർത്തല
 • കിൻഡർ ഹോസ്പിറ്റൽ ഫോർ ചൈൽഡ് ആൻഡ് വിമൺ, ചേർത്തല

പ്രമുഖ വ്യക്തികൾ[തിരുത്തുക]

ബാങ്കുകൾ[തിരുത്തുക]

ബാങ്ക് ലൊക്കേഷൻ ഐ.എഫ്.എസ്.സി.
കാത്തലിക്ക് സിറിയൻ ബാങ്ക് മുട്ടം ബസാർ, ചേർത്തല CSBK0000084
ധനലക്ഷ്മി ബാങ്ക് വടക്കേനട, ചേർത്തല DLXB0000013
ഫെഡറൽ ബാങ്ക് മുട്ടം ബസാർ, ചേർത്തല FDRL0001095
എച്ച്.ഡി.എഫ്.സി. ബാങ്ക് മുട്ടം ബസാർ, ചേർത്തല HDFC0001489
പഞ്ചാബ് നാഷണൽ ബാങ്ക് കെ.എസ്.ആർ.ടി.സി., ചേർത്തല PUNB0389400
സൗത്ത് ഇന്ത്യൻ ബാങ്ക് എൻ.എസ്.എസ്.ബിൽഡിംഗ്, ചേർത്തല SIBL0000120
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചേർത്തല SBIN0005046
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എക്സ്-റേ ബൈപാസ്, ചേർത്തല SBIN0011916
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കോർട്ട് ജംഗ്ഷൻ, ചേർത്തല SBTR0000081
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗാന്ധി ബസാർ, പ്രൈവറ്റ് ബസ്റ്റാന്റിനു വടക്കുവശം
യൂണിയൻ ബാങ്ക് എ.സി. റോഡ്, ചേർത്തല UBIN0536091
വിജയ ബാങ്ക് കെ.എസ്.ആർ.ടി.സി, ചേർത്തല VIJB0002034
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് നടക്കാവ് റോഡ്, ചേർത്തല ----

പ്രധാന വ്യവസായശാലകൾ[തിരുത്തുക]

 • ഇൻഫോ പാർക്ക്,ചേർത്തല പള്ളിപ്പുറത്ത് 66.62 ഏക്കറിലായിട്ടാണ് ഇൻഫോ പാർക്ക് നിർമ്മിക്കുന്നത്. ഇതിനു പ്രത്യേക സാമ്പത്തിക മേഖല എന്ന പദവിയും ലഭിച്ചിട്ടുണ്ട്.[4]
 • ആട്ടോകാസ്റ്റ് ലിമിറ്റഡ്, ചേർത്തല (ഇൻഡ്യൻ റെയിൽവേ കോച്ച് ഫാക്ടറി)
 • സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്),തിരുവിഴ,ചേർത്തല
 • സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള (സിൽക്ക്),തുറവൂർ,ചേർത്തല
 • മിൽമ കാറ്റിൽ ഫീൽഡ്സ്, പട്ടണക്കാട്, ചേർത്തല
 • ട്രാവൻകൂർ മാറ്റ്സ് & മാറ്റിംഗ് കമ്പനി (TMMC), സി.എം.സി - 1, ചേർത്തല

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Cherthala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
 1. http://www.alappuzha.nic.in/talukcensus.htm
 2. കൊട്ടാരത്തിൽ, ശങ്കുണ്ണി (ഏപ്രിൽ 1994) [1909-1934]. ഐതിഹ്യമാല. 1-8 (6th എഡി.). കറന്റ് ബുക്സ്. p. 67. ഐ.എസ്.ബി.എൻ. 81-240-00107.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 3. മൂന്നാം ഖണ്ഡിക നോക്കുക
 4. http://www.keralaitparks.org/cherthala.html
"http://ml.wikipedia.org/w/index.php?title=ചേർത്തല&oldid=2010214" എന്ന താളിൽനിന്നു ശേഖരിച്ചത്