എസ്.കെ. മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.കെ. മാരാർ
എസ്. കെ. മാരാർ
എസ്. കെ. മാരാർ
ജനനം1930 സെപ്‌റ്റംബർ 13
ചേർത്തല
Nationality ഇന്ത്യ
Citizenshipഇന്ത്യൻ
Spouseപി. ജഗദമ്മ
Childrenമിനി, ശ്രീരഞ്‌ജൻ, ജയൻ

ഒരു മലയാള സാഹിത്യകാരനായിരുന്നു എസ്.കെ. മാരാർ(സെപ്റ്റംബർ 13 1930 - ഡിസംബർ 18 2005).

ജീവിതരേഖ[തിരുത്തുക]

1930 സെപ്‌റ്റംബർ 13-ന്‌ ചേർത്തല താലൂക്കിലെ എരമല്ലൂരിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം എരമല്ലൂർ എൻ.എസ്‌.എസ്‌.സ്‌കൂളിൽ ചെയ്തശേഷം സ്വകാര്യവിദ്യാഭ്യാസമായിരുന്നു ലഭിച്ചത്. ബാല്യം മുതൽ യൗവനത്തിന്റെ നല്ല ഭാഗംവരെ പാരമ്പര്യമനുസരിച്ചുളള ക്ഷേത്രോപജീവനമായിരുന്നു ചെയ്തു വന്നിരുന്നത്. പ്രധാനമായും പെരുമ്പളം ക്ഷേത്രത്തിലായിരുന്നു ജോലി. പെരുമ്പളത്തെ കലാസംഘടനകളിലും വായനശാലകളിലുമുളള പ്രവർത്തനങ്ങളിലും നാടകാഭിനയത്തിലും കൂടിയാണ്‌ സാംസ്‌കാരികരംഗത്തേക്കു വന്നത്‌. മൂന്നു ദശാബ്‌ദത്തിലധികം ഉയർന്ന പരീക്ഷകൾക്ക്‌ ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്നു. കവിത, ഉപന്യാസം, ഹിന്ദിയിൽനിന്നുളള വിവർത്തനം തുടങ്ങിയവയിലൂടെയാണ്‌ സാഹിത്യത്തിലേക്കു കടന്നത്‌. ‘കേരളദ്ധ്വനി’നടത്തിയ കഥാമത്സരത്തിൽ സമ്മാനം ലഭിച്ചതോടെ കഥയെഴുത്തും നോവലെഴുത്തുമായി മുഖ്യപ്രവർത്തനം. പല സാഹിത്യ സംഘടനകളിലും സാരഥ്യം വഹിച്ചിട്ടുണ്ട്‌. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്‌ടർ ബോർഡിലും എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു. 1971-ൽ ജെ.ഡി.തോട്ടാൻ സംവിധാനം ചെയ്ത വിവാഹ സമ്മാനം എന്ന ചലച്ചിത്രത്തിന് കഥയെഴുതിയിട്ടുണ്ട്[1]

ഞെട്ടയിൽ ശങ്കരമാരാരും ശ്രീപാർവ്വതിഅമ്മയുമാണ് മാതാപിതാക്കൾ. പി. ജഗദമ്മയെയാണ് വിവാഹം കഴിച്ചത്. മിനി, ശ്രീരഞ്‌ജൻ, ജയൻ എന്നിവരാണ് മക്കൾ. 2005 ഡിസംബർ 18-ന്‌ നിര്യാതനായി.

കൃതികൾ[തിരുത്തുക]

പതിനെട്ടോളം നോവലുകളും നാലു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തൂലികാനാമങ്ങളിൽ സാഹിത്യ, സാമൂഹ്യ വിമർശനം നടത്തിയിരുന്നു.

  • പഞ്ചാരി [2]
  • അനുയാത്ര [3]
  • അഞ്‌ജനശില
  • പെരുംതൃക്കോവിൽ
  • ശരപ്പൊളിമാല
  • ശ്രീവാഴും കോവിൽ
  • കച്ചത്തോർത്ത്[4]

പുരസ്കാരങ്ങൾ[തിരുത്തുക]

ഇദ്ദേഹത്തിന് 2002-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [5].

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/m.php?4985
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
  4. http://books.google.co.in/books/about/Kaccatt%C5%8Drtt%C8%A7.html?id=8JERAQAAIAAJ&redir_esc=y
  5. http://www.keralasahityaakademi.org/ml_aw12.htm
"https://ml.wikipedia.org/w/index.php?title=എസ്.കെ._മാരാർ&oldid=3626510" എന്ന താളിൽനിന്ന് ശേഖരിച്ചത്