ജഗന്നാഥ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ജഗന്നാഥ വർമ്മ
Jagannatha varma.jpg
ജഗന്നാഥ വർമ്മ
ജനനം 1939 മേയ് 1(1939-05-01)
ചേർത്തല
മരണം 2016 ഡിസംബർ 20(2016-12-20) (പ്രായം 77)
തിരുവനന്തപുരം
ദേശീയത ഇന്ത്യൻ
തൊഴിൽ പോലീസ് ഓഫീസർ , ചലച്ചിത്രനടൻ , കഥകളി നടൻ [1]

മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. 1978എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം 1979നക്ഷത്രങ്ങളേ സാക്ഷി,1980അന്തഃപ്പുരം, 1984ശ്രീകൃഷ്ണപ്പരുന്ത്, 1987ന്യൂഡെൽഹി തുടങ്ങി 2012 ൽ പുറത്തിറങ്ങിയ ഡോൾസ് വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്.[2] കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.[3][4]

2016 ഡിസംബർ 20ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ജഗന്നാഥ വർമ്മ അന്തരിച്ചു.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഗന്നാഥ_വർമ്മ&oldid=2522549" എന്ന താളിൽനിന്നു ശേഖരിച്ചത്