വയലാർ ശരത്ചന്ദ്രവർമ്മ
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വയലാർ ശരത് ചന്ദ്ര വർമ്മ | |
---|---|
![]() | |
ജീവിതരേഖ | |
സ്വദേശം | കേരളം,![]() |
തൊഴിലു(കൾ) | ഗാനരചയിതാവ് |
ഉപകരണം | ഗാനരചയിതാവ്, കവി |
സജീവമായ കാലയളവ് | 2000 – തുടരുന്നു |
മലയാളചലച്ചിത്ര മേഖലയിലെ ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ.[1] കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ഇദ്ദേഹം. മലയാളചലച്ചിത്രവേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്.[2]
ആദ്യജീവിതം[തിരുത്തുക]
ശരത് ചന്ദ്രൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വയലാർ എന്ന ഗ്രാമത്തിലാണ്. 1960 ജനുവരി 11നായിരുന്നു അദ്ദേഹത്തിനെ ജനനം. വയലാർ രാമവർമ്മയും ഭാരതിത്തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുണ്ട്. ഭാര്യ ശ്രീലത. മകൾ-സുഭദ്ര.
കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും,തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും സമ്പാദിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
2003 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - മിഴിരണ്ടിലും
2009 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച ഗാനരചയിതാവ് - നീലത്താമര
2011 - പി. ഭാസ്കരൻ അവാർഡ്.