തിരുവിഴ ജയശങ്കർ
ദൃശ്യരൂപം
തിരുവിഴ ജയശങ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | തിരുവിഴ, ചേർത്തല, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ | 1 ഫെബ്രുവരി 1940
വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | നാഗസ്വര വിദ്വാൻ |
ഉപകരണ(ങ്ങൾ) | നാദസ്വരം |
വർഷങ്ങളായി സജീവം | 1955–തുടരുന്നു |
പ്രശസ്ത നാദസ്വരവിദ്വാനാണ് തിരുവിഴ ജയശങ്കർ. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്. [1][2]
ജീവിതരേഖ
[തിരുത്തുക]പിതാവിൽ നിന്നും നാഗസ്വരവാദനം സ്വായത്തമാക്കിയ ജയശങ്കർ പതിനാറാം വയസ്സിൽ കായംകുളത്തിനടുത്തുള്ള പത്തിയൂർ ദേവീക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ബി. എ. ബിരുദം നേടിയത്തിന് ശേഷം തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമി, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിൽ നിന്നായി ഗാനഭൂഷണവും ഗാനപ്രവീണയും നേടി. ഗാനഗന്ധർവ്വൻ യേശുദാസ് തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2005 ലെ ഗുരുവായൂർ പുരസ്കാരം.[4]
- 2007 ലെ സംഗീത സംപൂർണ്ണ പുരസ്കാരം.[5]
- തമിഴ്നാട് സർക്കാരിൻറെ കലൈമാമണി പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം. (2013)[6]
- ചെമ്പൈ സ്മാരക പുരസ്കാരം (2021) [7]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തിരുവിഴ ജയശങ്കറിൻറെ നാഗസ്വര വാദനം ഇവിടെ കേൾക്കാം.
- THIRUVIZHA JAYASHANKAR - PERFORMING LIVE AT KALIKOTTA, MUVATTUPUZHA. Archived 2013-04-09 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ സർവ്വ വിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ G. JAYAKUMAR (Friday, Aug 05, 2005). "A musical treat for aficionados". Retrieved 28 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ PROMINENT INDIAN PERSONALITIES
- ↑ A musical treat for aficionados[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സംഗീത സംപൂർണ്ണ പുരസ്കാരം". Archived from the original on 2013-01-18. Retrieved 2013-05-09.
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=100813
- ↑ "ഗുരുവായൂർ ചെമ്പൈ പുരസ്കാരം തിരുവിഴ ജയശങ്കറിന്" https://www.manoramaonline.com/news/latest-news/2021/11/10/guruvayur-chembai-puraskaram-for-thiruvizha-jayashankar.amp.html