വയലാർ രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വയലാർ രവി
Vayalar Ravi-crop.jpg
വയലാർ രവി
കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
29 January 2006 – 26 May 2014
മുൻഗാമിഓസ്കാർ ഫെർണാണ്ടസ്
പിൻഗാമിസുഷമ സ്വരാജ്
രാജ്യസഭാംഗം
ഔദ്യോഗിക കാലം
1994-2000, 2003,2009,2015 – 2021
ലോക്സഭാംഗം
ഔദ്യോഗിക കാലം
1971, 1977 – 1980
മണ്ഡലംചിറയിൻകീഴ്
നിയമസഭാംഗം
ഔദ്യോഗിക കാലം
1982,1987 – 1991
മണ്ഡലംചേർത്തല
വ്യക്തിഗത വിവരണം
ജനനം1937 ജൂൺ 4
ആലപ്പുഴ, കേരളം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)
പങ്കാളിമേഴ്സി രവി
മക്കൾരവി കൃഷ്ണ(ഉണ്ണി), ലിസാ റോഹൻ (കുഞ്ചി), ലക്ഷ്മി രവി (ചുക്കി)
വസതികേരളം
As of March 8, 2006
ഉറവിടം: [1]

കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും രാജ്യസഭ അംഗവും മുൻ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയുമായിരുന്നു വയലാർ രവി (ജനനം: 1937 ജൂൺ 4 [1]).

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ എന്ന ഗ്രാമത്തിൽ എം.കെ. കൃഷ്ണൻ്റെയും ദേവകിയമ്മയുടേയും മകനായി 1937 ജൂൺ 4 ന് ജനിച്ചു.[2]

സിംപ്‌സൺ എന്ന ഓമനപ്പേരിൽ വീട്ടിൽ വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് വയലാർ സ്കൂളിൽ ചേർന്നപ്പോൾ അവിടത്തെ അദ്ധ്യാപകൻ ദാമോദരൻപിള്ളയാണ് എം.കെ. രവീന്ദ്രൻ എന്ന പേരു നിർദ്ദേശിച്ചത്. പിന്നീട് ആലപ്പുഴ എസ്.ഡി. കോളേജിൽ കെ.എസ്.യുവിൻ്റെ നേതാവായിരുന്നപ്പോഴാണ് വയലാർ രവി എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.[2][3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കോൺഗ്രസിന്റെ ‍വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.-വിലുടെയാണ് വയലാർ ‍രവി പൊതുരംഗത്തെത്തുന്നത്. കെ.എസ്.യു എന്ന വിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും നിർണ്ണായമായ പങ്ക് വഹിച്ച രവി വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു[1][4][5]

ആലപ്പുഴ എസ്.ഡി. കോളേജിൽ പഠിക്കുമ്പോൾ 1957 മേയ് 30-നു് ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ വെച്ചാണു് കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കെ.എസ്.യു എന്ന സംഘടന രൂപം കൊള്ളുന്നതു്. കെ.എസ്.യുവിന്റെ ആദ്യ പ്രസിഡണ്ട് ജോർജ്ജ് തരകനും സെക്രട്ടറി രവിയും ഖജാൻ‌ജി സമദ് എന്നയാളുമായിരുന്നു. ഇതോടൊപ്പം രവി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്നു.[2]

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദപഠനം തുടരുവാനെത്തിയ രവിയുടെ പ്രവർത്തനമേഖല അതോടെ എറണാകുളം ജില്ലയായി. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തു് കണ്ടുമുട്ടിയ മേഴ്സി രവി എന്ന യുവതി പിന്നീട് അദ്ദേഹത്തിന്റെ പ്രണയിനിയും ജീവിതസഖിയുമായി.[2] അക്കാലത്തെ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന വി.കെ. കൃഷ്ണമേനോനായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു.[2]

കെ.എസ്.യുവിന്റെ നാലാം സമ്മേളനത്തിൽ വെച്ച് രവി സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. വയലാർ രവി ആദ്യമായി മത്സരിച്ചത് 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചിറയിൻ‌കീഴ് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ എ.ഐ.സി.സി. പ്രവർത്തകസമിതി അംഗമായി.[2]

അടിയന്തരാവസ്ഥയ്ക്ക് ശേഷം1977-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രവി വീണ്ടും ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. പക്ഷേ, 1978-ൽ കോൺഗ്രസ്സ് രണ്ടായി പിളർന്നു. കേരളത്തിൽ ആന്റണി ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന (എ) ഗ്രൂപ്പിലായിരുന്നു വയലാർ രവി. 1978-ൽ ഇടതുമുന്നണിയിൽ ചേർന്നെങ്കിലും പക്ഷേ, ഏറെക്കാലം ഈ സഹകരണം നിലനിന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 1981-ൽ ആന്റണി ഗ്രൂപ്പ് ഇടതുപക്ഷത്തുനിന്നും വിട്ടുപിരിഞ്ഞു. വയലാർ രവി കോഴിക്കോടു നടത്തിയ ‘കണ്ണിനു കണ്ണു്, പല്ലിനു പല്ല്’ എന്ന പ്രസംഗമാണു് ആന്റണി കോൺഗ്രസ്സ് ഇടതുപക്ഷവുമായി ബന്ധം സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്[2]

1981-ൽ മാതൃകക്ഷിയായ കോൺഗ്രസ്സിൽ തിരിച്ചെത്തിയ വയലാർ രവി 1982-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിയമസഭാംഗമായി. 1982-1987-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1987-ൽ വീണ്ടും ചേർത്തലയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി[2] 1991 മുതൽ 1998 വരെ കെ.പി.സി.സി. പ്രസിഡൻറായും 1994 മുതൽ 2000 വരെ രാജ്യസഭഅംഗമായും [6] എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായും വയലാർ രവി പ്രവർത്തിച്ചു.[2].

തിരഞ്ഞെടുപ്പ്

1971-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭ അംഗമായി വയലാർ രവി തിരഞ്ഞെടുക്കപ്പെട്ടു.[1][5].[5]. 1977-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ചിറയിൻകീഴിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി. [1][5]. 1982-ൽ അദ്ദേഹം ചേർത്തലയിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു[1][5]. 1982-ൽ‍ അദ്ദേഹം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു[4][5]. മുഖ്യമന്ത്രി കെ. കരുണാകരുമായുള്ള ഒരു വഴക്കിന്റെ പേരിൽ അദ്ദേഹം 1982-ൽ ഈ സ്ഥാനം രാജി വച്ചു[4]. 1987-ൽ അദ്ദേഹം വീണ്ടും ചേർത്തലയിൽ നിന്ന് നിയമസഭയിൽ അംഗമായി.[5].[1]. 1994-ൽ അദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]. 2006 ജനുവരി 30-ന് അദ്ദേഹം ഇന്ത്യയുടെ പ്രവാസികാര്യ വകുപ്പ്മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു[5] [7]

2006 മുതൽ 2014 വരെ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയായിരുന്ന വയലാർ രവി. പ്രവാസികൾക്ക് ഇൻഷുറൻസും കോണ്ട്രിബ്യൂട്ടറി പെൻഷനും തുടങ്ങിവെച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. വിവിധരാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ചതും ലിബിയൻ കലാപസമയത്ത് അടിയന്തരമായി അവിടത്തെ പ്രവാസി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.[2] [8]

നിലവിൽ രാജ്യസഭ അംഗമായി തുടരുന്ന വയലാർ രവി രാജ്യസഭയിൽ അംഗമാകുന്നത് ഇത് നാലാം തവണയാണ്

 • 1994-2000 (ഒന്നാം വട്ടം)
 • 2003-2009 (രണ്ടാം വട്ടം)
 • 2009-2015 (മൂന്നാം വട്ടം)

സ്വകാര്യ ജീവിതം[തിരുത്തുക]

മേഴ്സി രവി ആണ് ഭാര്യ. 1964 ജൂൺ 9-നു ആയിരുന്നു ഇവരുടെ വിവാഹം. കെ.എസ്.യുവിൽ ഉണ്ടായിരുന്ന കാലം മുതൽക്കെ ഉണ്ടായിരുന്ന പ്രണയമാണ് വിവാഹത്തിലെത്തിയത്. കിഡ്നി തകരാർ മൂലം മേഴ്സി രവി 2009 സെപ്തംബർ 5-ന് അന്തരിച്ചു.

മൂന്നു മക്കൾ. മകൻ രവികൃഷ്ണ ചെന്നൈയിലും മകൾ ലിസ റോഹൻ ദുബായിലും ഇളയ മകൾ ഡോ. ലക്ഷ്മി രവി കൊച്ചിയിലും വസിക്കുന്നു[2].

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 Biographical sketch at Rajya Sabha website.
 2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 പ്രവീൺ കൃഷ്ണൻ, (04 ജൂൺ 2012). "വയലാർ രവിക്ക് ഇന്ന് 75". മാതൃഭൂമി ദിനപത്രം പുറം:15. കോഴിക്കോട്. Cite has empty unknown parameter: |1= (help); Check date values in: |date= (help)CS1 maint: extra punctuation (link)
 3. https://www.manoramaonline.com/news/kerala/2017/07/05/vayalar-ravi-birthday-celebration.html
 4. 4.0 4.1 4.2 "New Minister for NRI affairs", nriol.com.
 5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Profile at Ravi website.
 6. https://www.india.gov.in/my-government/indian-parliament/shri-vayalar-ravi
 7. https://www.mathrubhumi.com/print-edition/kerala/vayalar-ravi-1.2061863
 8. https://www.manoramaonline.com/news/editorial/2017/08/17/lp-antony-on-ravi.html
 9. https://www.thehindu.com/news/national/andhra-pradesh/vayalar-ravi-to-be-renominated-to-rajya-sabha/article7038172.ece


"https://ml.wikipedia.org/w/index.php?title=വയലാർ_രവി&oldid=3538574" എന്ന താളിൽനിന്ന് ശേഖരിച്ചത്