ചിറയിൻകീഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്​ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം

ചിറയിൻകീഴ്
Skyline of , India
Kerala locator map.svg
Red pog.svg
ചിറയിൻകീഴ്
8°42′N 76°49′E / 8.70°N 76.82°E / 8.70; 76.82
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695304
+91470
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശാർകര ദേവി ക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.

ചിറയിൻകീഴിനടുത്തു ‌ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയിൻ‌കീഴ് റെയിൽ‌വേസ്റ്റേഷൻ കൊല്ലം-തിരുവനന്തപുരം റെയിൽ പാതയിലാണ്. കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം, കണിയാപുരം എന്നിവിടങ്ങളിൽ നിന്ന് ചിറയൻ‌കീഴിലേക്ക് യാത്രാബസ്സുകൾ ഓടുന്നുണ്ട്.

സാംസ്കാരികം[തിരുത്തുക]

ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവുമാണ് ചിറയിൻ‌കീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന കാളിയൂട്ട് എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.

പ്രധാനപ്പെട്ട വ്യൿതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിന് നാല് കിലോമീറ്റർ അകലെയായാണ് പ്രശസ്തമായ മുതലപ്പൊഴി ഫിഷിങ് ഹാർബർ സ്ഥിതി ചെയ്യുന്നത്, അത് പോലെ തന്നെ നാല് കിലോമീറ്റർ മാത്രം അകലെയായി ചിറയിൻകീഴ് മുരുക്കുമ്പുഴ റോഡിനോടടുത്തായാണ് പ്രദേശത്തെ ഏറ്റവും വലിയ അഗ്നിക്കാവടി അഭിഷേകം നടക്കുന്ന പെരുങ്ങുഴി ശ്രീ രാജ രാജേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

"https://ml.wikipedia.org/w/index.php?title=ചിറയിൻകീഴ്&oldid=3740032" എന്ന താളിൽനിന്ന് ശേഖരിച്ചത്