പേരൂർക്കട
ദൃശ്യരൂപം
പേരൂർക്കട | |
അപരനാമം: മരുത്തംമൂട് | |
8°32′14″N 76°57′59″E / 8.537250°N 76.96650°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനം(ങ്ങൾ) | തിരുവനന്തപുരം കോർപറേഷൻ വാർഡ്::31 |
' | പ്രൊഫ . ചന്ദ്ര.ജെ , വാർഡ് മെമ്പർ . |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695005 +0471 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കേരളത്തിലെ, തിരുവനന്തപുരം കോർപറേഷനിലെ വാർഡ് നമ്പർ 31 ഉൾക്കൊണ്ട പ്രദേശമാണ് പേരൂർക്കട. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റർ വടക്ക് കിഴക്കായിട്ടാണ് ഈ സ്ഥലം . നെടുമങ്ങാട്, പൊന്മുടി എന്നിവടങ്ങളിലേക്ക് പോകുന്ന വഴിയിലാണ് പേരൂർക്കട. മണ്ണന്തല, വട്ടിയൂർക്കാവ്, അമ്പലംമുക്ക് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പാതകളും ഇവിടെയാണ് ഒത്തുചേരുന്നത് .
പേരിനു പിന്നിൽ
[തിരുത്തുക]മരുത്തന്മൂട് പേരൂർക്കട മുമ്പ് അറിയപ്പെട്ടിരുന്നത്. പട്ടണത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്തിരുന്ന ഭീമൻ മരുതൻ മരം കാരണമാണ് ഈ പേര് ലഭിച്ചത്. പട്ടണത്തിനടുത്തുള്ള പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മൂലമാണ് പിന്നീട് ഈ സ്ഥത്തിന്റെ പേര് പേരൂർക്കട എന്നായത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം ഇപ്പോൾ അമ്പലംമുക്കായി അറിയപ്പെടുന്നു.
ആകർഷണങ്ങൾ, സൗകര്യങ്ങൾ
[തിരുത്തുക]- പേരൂർക്കട സർക്കാർ ആശുപത്രി
- ഇ.എസ്.ഐ. ആശുപത്രി
- പേരൂർക്കട പോലീസ് സ്റ്റേഷൻ
- പേരൂർക്കട മാർക്കറ്റ്
- ലോ അക്കാദമി
- ഊളമ്പാറ മാനസികാരോഗ്യ ആശുപത്രി
- ഹിന്ദുസ്ഥാൻ ലാടെക്സ് ലിമിറ്റെഡ്
അവലംബം: LSG ,Govt . of Kerala Website