ആനാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആനാവൂർ തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്.ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയാണ് തമിഴ്നാട് അതിർത്തിയായ കന്നുമാംമൂട് സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമപ്രദേശമായ ആനാവൂരിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ.. ആനാവൂർ ശ്രീഭദ്രകാളി ക്ഷേത്രം ജില്ലയിൽ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ്. മണവാരി, പടപ്പിൽതോട്ടം, ഊട്ടുപറമ്പ്, മുഴങ്ങിൽ, തേരണി, വരമ്പിൽക്കട, വിട്ടിയറം, കോഴിക്കോട്, കുളക്കോട്, രാജപാത തുടങ്ങിയ പ്രദേശങ്ങൾ ആനാവൂരിലെ ഗ്രാമപ്രദേശങ്ങളാണ്. വാഴ, മരച്ചീനി, റബ്ബർ, തെങ്ങ്, തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന കൃഷി വിളകൾ. ഈ പ്രദേശത്തെ പ്രധാന മലപ്രദേശങ്ങളാണ് കക്കോട്ടുപാറ , വിട്ടിയോട്മല, തേരണി- വട്ടക്കുളം മലകൾ തുടങ്ങിയവ. തേരണി പ്രദേശത്ത് പാറ ഖനനം വൻതോതിൽ നടക്കുന്നുണ്ട്. കക്കോട്ടുപാറയിൽ അനധികൃത ഖനന മാഫിയ വസ്തുക്കൾ വാങ്ങി കൂട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനാവൂർ&oldid=2943269" എന്ന താളിൽനിന്നു ശേഖരിച്ചത്