ഒറ്റൂർ ഗ്രാമപഞ്ചായത്ത്
ഒറ്റൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°44′20″N 76°46′48″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | മതുരക്കോട്, ഞെക്കാട്, ചേന്നൻകോട്, കല്ലമ്പലം, മുള്ളറംകോട്, വെട്ടിമൻകോണം, തോപ്പുവിള, പഞ്ചായത്ത് ഓഫീസ്, നെല്ലിക്കോട്, ഒറ്റൂർ കൃഷിഭവൻ, തോപ്പിൽ, ശ്രീനാരായണപുരം, മൂങ്ങോട് |
ജനസംഖ്യ | |
ജനസംഖ്യ | 13,142 (2001) |
പുരുഷന്മാർ | • 6,088 (2001) |
സ്ത്രീകൾ | • 7,054 (2001) |
സാക്ഷരത നിരക്ക് | 89.44 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221814 |
LSG | • G010105 |
SEC | • G01073 |
തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഒറ്റൂർ.[1]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]ഒറ്റൂർ-കൈത്തറി വ്യവസായ സംഘം 1957-ൽ സ്ഥാപിച്ചു.
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]കയർ പിരിയും, നെയ്ത്തുമായിരുന്നു പഞ്ചായത്തിന്റെ പരമ്പരാഗത വ്യവസായം.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]ഒറ്റൂർ പഞ്ചായത്ത് 1953-ൽ രൂപീകൃതമായ മണമ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1979-ൽ ആണ് ഒറ്റൂർ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യ പ്രസിഡന്റ് ജി. ചെñപ്പൻ പിള്ള ആയിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഉയർന്ന ലാറ്ററൈറ്റ് സമതലം, ചെരുവുകൾ, താഴ്വര എന്നിങ്ങനെ ഈ പ്രദേശത്തെ മൂന്നായി തിരിച്ചിരിക്കുന്നു. ചെമ്മണ്ണ്, കളിമണ്ണ്, മണൽമണ്ണ്, ചരൽ മണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ. കുളങ്ങളാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
[തിരുത്തുക]നാരായണപുരം അമ്പലം, മൂങ്ങോട് മുസ്ളീം പള്ളി, മൂങ്ങോട് ക്രിസ്ത്യൻ പള്ളി, ഒറ്റൂര് ശ്രീ ക്രിഷ്ണസ്വാമി ക്ഷേത്രം ഇവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- ഞെക്കാട്
- മതുരക്കോട്
- ചേന്നൻകോട്
- കല്ലമ്പലം
- മുള്ളറംകോട്
- വെട്ടിമൺകോണം
- തോപ്പുവിള
- നെല്ലിക്കോട്
- ഒറ്റൂർ
- ഓണംപള്ളി
- മൂങ്ങോട്
- ശ്രീനാരായണപുരം