കീഴുവിലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കിഴുവിലം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീഴുവിലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°40′4″N 76°48′23″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾപുരവൂർ, കാട്ടുംപുറം, പാവൂർക്കോണം, പുലിയൂർക്കോണം, വെള്ളൂർക്കോണം, മാമംനട, കുറക്കട, അരികത്ത് വാർ, നൈനാംകോണം, തെന്നൂർക്കോണം, മുടപുരം, ചുമടുതാങ്ങി, കിഴുവിലം, കാട്ടുമുറാക്കൽ, കുന്നുവാരം, പുളിമൂട്, കൂന്തള്ളൂർ, തോട്ടവാരം, വൈദ്യൻെറമുക്ക്, വലിയ ഏല
വിസ്തീർണ്ണം17.23 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ29,314 (2001) Edit this on Wikidata
പുരുഷന്മാർ • 13,661 (2001) Edit this on Wikidata
സ്ത്രീകൾ • 15,653 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.65 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G010304
LGD കോഡ്221760

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കീഴുവിലം .[1]. തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ചിറയിൻകീഴ് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14.47 ച : കി.മീ വിസ്തൃതിയുള്ള കിഴുവിലം ഗ്രാമപഞ്ചായത്ത്. 1951 സെപ്തംബർ 20-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കിഴുവിലം, കുന്തള്ളൂർ, ആറ്റിങ്ങൽ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നു.

ചരിത്രം[തിരുത്തുക]

മാർത്താണ്ഡവർമ രാജാവ് തന്റെ പോരാട്ടത്തിനിടയിൽ ഇവിടെ കവണശ്ശേരിയിൽ ഒളിവിൽ പാർത്തതായി പറയപ്പെടുന്നു.

സ്ഥലനാമോൽപത്തി[തിരുത്തുക]

ഇവിടത്തെ ജനങ്ങൾ മുമ്പ് നയനാൻ എന്ന മൂർത്തിയെ ആരാധിച്ചിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൈനാംകോണം എന്ന പേര് ലഭിച്ചത്

സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]

ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് അയിത്താചാരണത്തിനെതിരെ റ്റി.കെ. വാസുദേവൻ, .വി. കൃഷ്ണൻ എന്നിവർ പോരാടിയിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

കുന്തള്ളൂരിലെ ദേശീയ ഗ്രന്ഥശാല, മുടപുരം എം.പി.എ.സി. പുളിമൂട്ടിലെ കൈരളി വായനശാല എന്നിവ സാംസ്കാരികരംഗത്ത് സ്ഥാപനങ്ങൾ കമ്യൂണിസ്റ് പ്രസ്ഥാനം, ഭൂപരിഷ്കരണത്തിനു സി.പി.യുടെ ദുർഭരണത്തിനെതിരെയും ന്യായമായ വേതനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു.

ഗതാഗതം[തിരുത്തുക]

പഞ്ചായത്തിലെ പൊതുമാർക്കറ്റ്-പഞ്ചായത്തിലെ നൈനാംകോണം, കാട്ടുംമ്പുറം ചന്തകൾ, പ്രസിദ്ധമായ മാമം കാള ചന്ത എന്നിവ ഇവിടെ നിലനിന്നിരുന്നു. ചിറയിൻകീഴ്-ആറ്റിങ്ങൽ റോഡ്, ചിറയിൻകീഴ്-കോരാണി റോഡ് എൻ.എച്ച്. 47 എന്നിവ പ്രധാന റോഡുകളാണ്. തിരുവനന്തപുരത്തേക്ക് തീവണ്ടിപ്പാത ഇതുവഴി കടന്നു പോകുന്നുണ്ട്. കുന്തള്ളൂർ ഹൈസ്ക്കുളിലേക്കുള്ള ഇടറോഡാണ് ആദ്യമായി മെറ്റൽടാറിംഗ് നടത്തിയ റോഡ്. 1890-ൽ ശങ്കരനാരായണപുരം പാലം നിർമ്മിച്ചത് ഇവിടത്തെ വാണിജ്യ ഗതാഗതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിരുന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

1952- ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യ പ്രസിഡന്റ് യശശ്ശരീരനാട് ഗോപാലൻ ശാസ്ത്രികളായിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, സമതലങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ചരൽ മണ്ണ്, ചെമ്മണ്ണ്, ചെങ്കല്ല്, ചെളിമണ്ണ് എന്നിവയാണ് പ്രധാന മൺതരങ്ങൾ.

ജലപ്രകൃതി[തിരുത്തുക]

മാമംആറ്, അതിന്റെ കൈവഴികൾ, നീരുറവകൾ, ഭൂഗർഭജലം എന്നിവ ജലസ്രോതസ്സാണ്. മഴ പ്രധാന ജലസ്രോതസ്സാണ്.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

ശാർക്കര ദേവീക്ഷേത്രം, മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രം കുന്നത്ത് മഹാദേവൻ ക്ഷേത്രം, മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം തെന്നൂർകോണം ഭഗവതി ക്ഷേത്രം. കാട്ടുമുറാക്കൽ ജുമാമസ്ജിദ് എന്നിവ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

  1. പുരവൂർ
  2. പാവൂർക്കോണം
  3. കാട്ടുംപുറം
  4. വെള്ളൂർക്കോണം
  5. പുലിയൂർക്കോണം
  6. അരികത്തുവാർ
  7. കുറക്കട
  8. അണ്ടൂർ
  9. തെന്നൂർക്കോണം
  10. മുടപുരം
  11. ചുമടുതാങ്ങി
  12. കിഴുവിലം
  13. കുന്നുവാരം
  14. കാട്ടുമുറാക്കൽ
  15. കുന്തള്ളൂർ തെക്ക്
  16. കൂന്തള്ളൂർ വടക്ക്
  17. തോട്ടവാരം
  18. വൈദ്യൽമുക്ക്
  19. വലിയ ഏല

അവലംബം[തിരുത്തുക]

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കീഴുവിലം ഗ്രാമപഞ്ചായത്ത്)